ഹൈദരാബാദ്∙ നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ശ്രീദേവിയാണ് ജാമ്യഹർജി പരിഗണിച്ചത്. മനപൂർവമല്ലാത്ത നരഹത്യക്കുറ്റം നിലനിൽക്കുമോയെന്ന് കോടതി സംശയം ഉന്നയിച്ചു. ബോധപൂർവം ദേഹോപദ്രവം ഏൽപ്പിക്കൽ എന്ന വകുപ്പും നടനെതിരെ എടുക്കാനാകുമോയെന്നും കോടതി ചോദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുഷ്പ 2 ന്റെ പ്രിമിയർ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു അല്ലുവിനു ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകൻ വാദിച്ചത്. അല്ലു അർജുൻ അടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ രേഖകൾ ഉടൻ ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ബോധപൂർവം ആരെയും ഉപദ്രവിക്കാൻ അല്ലു ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പൊലീസാണെന്നും അല്ലു ഇതിനൊന്നും ഉത്തരവാദിയല്ലെന്നുമായിരുന്നു അല്ലു അർജുന്റെ അഭിഭാഷകരുടെ വാദം. ദുരന്തം ഉണ്ടാകുമ്പോൾ താരം തിയറ്ററിനകത്ത് ആയിരുന്നുവെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി ജാമ്യമനുവദിച്ചത്. ജാമ്യഹർജി തള്ളിയാൽ ചെഞ്ചൽഗുഡയിലെ ജയിലിലേക്ക് അല്ലു അർജുനെ മാറ്റാനായി പൊലീസ് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

ADVERTISEMENT

പുഷ്പ 2 സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തിൽ രാവിലെ അല്ലുവിനെ തെലങ്കാന പൊലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട മറ്റു മൂന്നു പേരെ കൂടി തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്ധ്യ തിയേറ്റർ ഉടമകളിലൊരാളായ സന്ദീപ്, സീനിയർ മാനേജർ എം.നാഗരാജു, സൂപ്പർവൈസർ ഗന്ധകം വിജയ് ചന്ദർ എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

അതിനിടെ, പുഷ്പ 2 പ്രദർശനത്തിന് മുന്നോടിയായി പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സന്ധ്യ തിയറ്റർ മാനേജ്‌മെന്റ നൽകിയ കത്ത് പുറത്തുവന്നു. ചിത്രത്തിന്റെ പ്രദർശനത്തിന് നായകനും നായികയും പ്രൊഡക്‌ഷൻ യൂണിറ്റും എത്തുമെന്നും പൊലീസ് സുരക്ഷ നൽകണമെന്നുമായിരുന്നു അസിസ്റ്റന്റ് കമ്മിഷണർക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

ADVERTISEMENT

അതേസമയം അല്ലു അർജുനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. ‘‘സർക്കാരിന് ഇതിൽ ഒരു പങ്കുമില്ല. നിയമം അതിന്റെ വഴിക്കു പോകും.’’ – രേവന്ത് റെഡ്ഡി പ്രതികരിച്ചു.

ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്ക്കിടെ ആയിരുന്നു അപകടം. ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സാണ് അല്ലു അർജുനെ കസ്റ്റഡിയിലെടുത്തത്. ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് പ്രശ്നത്തിനിടയാക്കിയതെന്നും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. അല്ലു അർജുന് പുറമേ തിയറ്റർ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെയും കേസെടുത്തിട്ടുണ്ട്.
 
English Summary:

Allu Arjun Arrested : Actor arrested for pushpa 2 movie theatre stampede case in Hydrebad

Show comments