ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭയിലെ കന്നി പ്രസംഗത്തിൽ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി. ഇതിനു പിന്നാലെ ഹിമാചലിൽ സ്വന്തം പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന പരിഹാസവുമായി ബിജെപി രംഗത്തെത്തി. സഹോദരനായ രാഹുൽ ഗാന്ധിയെ പോലെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സർക്കസ് തുടങ്ങിയിട്ടേയുള്ളു എന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. 

പ്രാദേശിക കർഷകരുടെ ചെലവിൽ ഹിമാചൽ പ്രദേശ് സർക്കാർ മുൻനിര വ്യവസായികളെ സഹായിക്കുകയാണെന്നായിരുന്നു ഭരണഘടനയെ കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ പ്രിയങ്കയുടെ ആരോപണം. രാജ്യത്തെ കർഷകർ ഒറ്റപ്പെട്ടിരിക്കുകയാണ്. അവർ ദൈവത്തിന്റെ കാരുണ്യത്തിലാണ് ജീവിക്കുന്നതെന്നും ഹിമാചലിൽ ഇന്ന് എന്ത് നിയമങ്ങൾ ഉണ്ടാക്കിയാലും അതെല്ലാം മുൻനിര വ്യവസായികൾക്ക് അനുകൂലമാണെന്നും പ്രിയങ്ക പറഞ്ഞു. 

ഇതോടെ ഹിമാചൽ പ്രദേശിലെ സർക്കാർ കോൺഗ്രസിന്റേതാണെന്ന് ബിജെപി അംഗങ്ങൾ പ്രിയങ്കയോട് പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെയാണ് തന്റെ വിമർശനമെന്നും അദാനിയെ സംരക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും പ്രിയങ്ക തിരിച്ചടിച്ചു. സ്വന്തം സർക്കാരിനെ വിമർശിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ട്രോളുകളും വന്നും തുടങ്ങി.

English Summary:

Priyanka Gandhi Parliament Speech: Priyanka Gandhi faced criticism after her Lok Sabha speech, where she unknowingly targeted her own party's government in Himachal Pradesh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com