സ്വകാര്യ ഭൂമിയിലെ ചന്ദനം വെട്ടുന്നതിനു ഇളവ് വരും; വന്യമൃഗങ്ങള്‍ക്കു തീറ്റ കൊടുത്താലും ശല്യപ്പെടുത്തിയാലും ശിക്ഷ
തിരുവനന്തപുരം∙ വനസംരക്ഷണത്തിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കി വനം ബില്‍ ഭേദഗതി. ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങളാണ് സര്‍ക്കാര്‍ ബില്ലില്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ കാട്ടില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അറസ്റ്റിനായി മജിസ്‌ട്രേറ്റിന്റെയും മേൽ ഉദ്യോഗസ്ഥരുടെയും ഉത്തരവിനായി കാത്തുനില്‍ക്കേണ്ടിവരുന്നുണ്ട്. എന്നാല്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തിക മുതലുള്ള ഓഫിസര്‍മാര്‍ക്ക് ആവശ്യമെന്നു തോന്നിയാല്‍ അനുമതി കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഭേദഗതി ബില്ലിലുണ്ട്. ഇതിനൊപ്പം കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴത്തുക വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്.

സ്വകാര്യ ഭൂമിയിലെ ചന്ദനം വെട്ടുന്നതിനു നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്താനും തീരുമാനിച്ചു. വനംവകുപ്പ് വഴി ചന്ദനമരം വില്‍ക്കാനുള്ള അനുമതിയും സ്ഥലം ഉടമകള്‍ക്കു നല്‍കും. അനധികൃതമായി ചന്ദനം വെട്ടിയാല്‍ മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായി സംസ്ഥാനത്ത് വനത്തെ ഉപയോഗപ്പെടുത്തുന്നതിനു തടയിടാന്‍ ശക്തമായ നടപടികളാണ് ബില്ലില്‍ വ്യക്തമാക്കിയിരിക്കുന്നത്. മീന്‍ പിടിക്കാന്‍ വനത്തിനുള്ളിലെ ജലസ്രോതസുകളില്‍ വിഷം കലര്‍ത്തുന്നതുള്‍പ്പെടെ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാക്കും.
വനാതിര്‍ത്തി നിശ്ചയിക്കുന്ന വേലകളും കയ്യാലകളും തകര്‍ക്കുന്നതും കുറ്റകരമാക്കി. തോക്കും വെടിക്കോപ്പുകളുമായി വനത്തില്‍ പ്രവേശിക്കുന്നതും വന്യമൃഗങ്ങള്‍ക്കു തീറ്റ കൊടുക്കുന്നതും അവരെ ശല്യപ്പെടുത്തുന്നതും മീന്‍പിടിത്തത്തിനായി വനത്തിനുളളില്‍ കയറുന്നതും ശക്തമായ ശിക്ഷാ നടപടികള്‍ക്ക് ഇടയാക്കും. കുറ്റകൃത്യങ്ങള്‍ക്ക് 1000 രൂപ പിഴ ഈടാക്കിയിരുന്നത് 5,000 ആയും 5,000 എന്നത് 25,000 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്.