പൊള്ളാച്ചിയിൽ കാർ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞു; മലയാളികളായ അമ്മയ്ക്കും മകനും ദാരുണാന്ത്യം
ആനമല ഗോവിന്ദാപുരം റോഡിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മലയാളികളായ അമ്മയും മകനും മരിച്ചു. തിരുപ്പൂർ കുളത്ത് പാളയം അണൈ പുതുരിലെ യോഗരത്തിനത്തിന്റെ ഭാര്യ ആശ (41), മകൻ അനൂപ് രാജ (4) എന്നിവരാണു മരിച്ചത്.

പൊള്ളാച്ചി ∙ ആനമല ഗോവിന്ദാപുരം റോഡിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മലയാളികളായ അമ്മയും മകനും മരിച്ചു. തിരുപ്പൂർ കുളത്ത് പാളയം അണൈ പുതുരിലെ യോഗരത്തിനത്തിന്റെ ഭാര്യ ആശ (41), മകൻ അനൂപ് രാജ (4) എന്നിവരാണു മരിച്ചത്. കൊല്ലങ്കോട്ടെ മീൻകുളത്തി അമ്മൻ ഭഗവതി ക്ഷേത്രത്തിൽ ദർശനത്തിനായി വന്നപ്പോഴായിരുന്നു അപകടം.
ആശയുടെ മറ്റു മക്കളായ അശ്വതി (21), അബിലേശ്വരൻ (15) എന്നിവരും കാറിലുണ്ടായിരുന്നു. കയ്യിൽ പൊട്ടലുണ്ടായ അബിലേശ്വരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധു വിമൽരാജാണു കാർ ഓടിച്ചത്. അതിരാവിലെ തിരുപ്പൂരിൽനിന്നു പുറപ്പെട്ട ഇവർ ഗോവിന്ദാപുരം റോഡ് പാപ്പാത്തി പള്ളം ഭാഗത്ത് എത്തിയപ്പോൾ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു. റോഡിന് ഇടതുവശത്തെ തെങ്ങിൽ ഇടിച്ച് സമീപത്തുള്ള പാടത്തേക്കു കാർ മറിഞ്ഞു. ആശയും അനൂപും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം സർക്കാർ ആശുപത്രി മോർച്ചറിയിൽ.