കോട്ടയം∙ അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ കേന്ദ്രങ്ങൾ റോഡരികിൽ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചതായി ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം. 200 കിലോമീറ്റർ അകലത്തിലാകും കേന്ദ്രങ്ങൾ. ഡ്രൈവർമാർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ശുചിമുറികൾ ഉപയോഗിക്കാനും കഴിയുന്ന തരത്തിലുള്ള സൗകര്യം ഇവിടെയുണ്ടാകും. കെട്ടിടത്തിലെ ഹാളിലാകും ബോധവൽക്കരണ ക്ലാസ് നൽകുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ കേന്ദ്രങ്ങൾ റോഡരികിൽ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചതായി ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം. 200 കിലോമീറ്റർ അകലത്തിലാകും കേന്ദ്രങ്ങൾ. ഡ്രൈവർമാർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ശുചിമുറികൾ ഉപയോഗിക്കാനും കഴിയുന്ന തരത്തിലുള്ള സൗകര്യം ഇവിടെയുണ്ടാകും. കെട്ടിടത്തിലെ ഹാളിലാകും ബോധവൽക്കരണ ക്ലാസ് നൽകുക. ദീർഘദൂര യാത്ര പോകുന്ന ലോറി ഡ്രൈവർമാർ, സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവർമാർ എന്നിവരെ ഉദ്ദേശിച്ചാണ് പദ്ധതി. ഇതിനുള്ള നിർദേശം കേന്ദ്രത്തിനു സമർപ്പിച്ചു.

ഡ്രൈവർമാർ ഇനി പിന്നിടാൻ പോകുന്ന റോഡുകളുടെ പ്രത്യേകതകളെ സംബന്ധിച്ച് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ക്ലാസുകൾ നൽകും. റോഡിന്റെ പ്രത്യേകത, എന്തൊക്കെ ജാഗ്രത പാലിക്കണം, ഏതൊക്കെ ഭാഗങ്ങളിൽ ശ്രദ്ധിക്കണം എന്നീ കാര്യങ്ങളിൽ ബോധവൽക്കരണം നൽകും. വളവുകൾ, വെള്ളം കെട്ടുന്ന സ്ഥലങ്ങൾ, കാഴ്ച മറയ്ക്കുന്ന കാലാവസ്ഥ എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കും. കെട്ടിടത്തിനുള്ള സ്ഥലം തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കണ്ടെത്താനാണ് ആലോചിക്കുന്നത്.

ADVERTISEMENT

‘‘ എത്ര നല്ല റോഡായാലും ഡ്രൈവറുടെ നിരീക്ഷണം കൃത്യമായിരിക്കണം. റോഡുകളിലെ എല്ലാ വളവുകളും നേരെയാക്കാൻ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം കഴിയില്ല. ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകുകയാണ് അപകടം ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം’’–നാഗരാജു ചക്കിലം പറഞ്ഞു. റോഡുകളിൽ പരിശോധന ശക്തമാക്കാൻ നൂറു വാഹനങ്ങൾ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനും നടപടികൾ തുടങ്ങി. പിഴ കൂടുതൽ കിട്ടുന്ന, അപകടമരണത്തിന് ഇടയാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പിഴയ്ക്ക് പുറമേ നിർബന്ധിത പരിശീലനം നൽകും. 5 ദിവസമാണ് പരിശീലനം. മലപ്പുറം എടപ്പാളിലാണ് പ്രധാന പരിശീലന കേന്ദ്രം. ഡ്രൈവർമാർക്ക് ഇവിടെ പരിശീലനം നൽകി തുടങ്ങി. ചുറ്റുമുള്ള ജില്ലകളിൽനിന്നാണ് പരിശീലനത്തിനായി കൂടുതൽപേർ എത്തുന്നത്. എറണാകുളത്ത് കളമശ്ശേരിയിൽ ഉപകേന്ദ്രമുണ്ട്.
 
English Summary:

Road Accidents: Roadside Awareness Centers for Drivers: Draft Proposal Submitted to Central Govt