പമ്പയിൽ ജലനിരപ്പ് ഉയർന്നു, കനത്ത മഴയിലും തീർഥാടക പ്രവാഹം; ഇന്ന് കാർത്തികദീപം തെളിയും
ശബരിമല ∙ മഴ കനത്തതോടെ പമ്പയിൽ ജലനിരപ്പ് ഉയർന്നു. പുലർച്ചെ 4ന് ശേഷമാണു ജലനിരപ്പ് കൂടിയത്. പമ്പാനദി കലങ്ങി. കക്കിയാറ്റിലും ഒഴുക്ക് ശക്തമായി. ജലസേചന വകുപ്പ് ആറാട്ടുകടവ് തടയണ തുറന്നു വെള്ളം കെട്ടിനിൽക്കാതെ ഒഴുക്കിവിടുകയാണ്. അതിനാൽ തീർഥാടകർ പുണ്യസ്നാനം നടത്തുന്ന ഭാഗത്തെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാനായി.

ശബരിമല ∙ മഴ കനത്തതോടെ പമ്പയിൽ ജലനിരപ്പ് ഉയർന്നു. പുലർച്ചെ 4ന് ശേഷമാണു ജലനിരപ്പ് കൂടിയത്. പമ്പാനദി കലങ്ങി. കക്കിയാറ്റിലും ഒഴുക്ക് ശക്തമായി. ജലസേചന വകുപ്പ് ആറാട്ടുകടവ് തടയണ തുറന്നു വെള്ളം കെട്ടിനിൽക്കാതെ ഒഴുക്കിവിടുകയാണ്. അതിനാൽ തീർഥാടകർ പുണ്യസ്നാനം നടത്തുന്ന ഭാഗത്തെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാനായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീർഥാടകർ പമ്പാ നദിയിൽ കുളിക്കാൻ ഇറങ്ങുന്നത് ഒഴിവാക്കണമെന്നു പൊലീസ് നിർദേശിച്ചു. ശബരിമല എഡിഎം അരുൺ എസ്.നായർ പമ്പയിൽ ക്യാംപ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന, പൊലീസ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പമ്പാ മണപ്പുറത്തു ക്യാംപ് ചെയ്യുന്നുണ്ട്.
തുടർച്ചയായ രണ്ടാം ദിവസവും ശബരിമലയിൽ മഴ തുടരുകയാണ്. അടുത്ത മണിക്കൂറുകളിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദർശനത്തിനും പതിനെട്ടാംപടി കയറാനും രാവിലെ തിരക്കാണ്. വലിയ നടപ്പന്തലിൽ തീർഥാടകർ തിങ്ങിനിറഞ്ഞു. ഫോറസ്റ്റ് ഓഫിസ് പടി വരെ വരിയുണ്ട്. മഴ, കോടമഞ്ഞ് എന്നിവ ഉണ്ടെങ്കിലും പമ്പയിൽനിന്നു സന്നിധാനത്തേക്കു ധാരാളം തീർഥാടകർ മല കയറുന്നുണ്ട്. ഇന്നു തൃക്കാർത്തികയാണ്. വൈകിട്ട് അയ്യപ്പ സന്നിധിയിൽ കാർത്തിക ദീപങ്ങൾ തെളിക്കും.