അല്ലു അർജുന് ഇടക്കാല ജാമ്യം; സംവിധായകൻ പി.ബാലചന്ദ്രകുമാർ അന്തരിച്ചു- പ്രധാന വാർത്തകൾ
പുഷ്പ 2 സിനിമയുടെ പ്രിമിയർ ദിവസമുണ്ടായ തിരക്കിൽ ഒരു യുവതി മരണപ്പെട്ട സംഭവത്തിൽ നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. കേസിൽ രാവിലെ അറസ്റ്റ് ചെയ്ത അല്ലുവിന് തെലങ്കാന ഹൈക്കോടതി വൈകിട്ടോടെ ഇടക്കാല ജാമ്യം അനുവദിച്ചു. നടനെ ഹൈദരാബാദ് നാമ്പള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ശ്രീദേവിയാണ് ജാമ്യഹർജി പരിഗണിച്ചത്. മനപൂർവമല്ലാത്ത നരഹത്യക്കുറ്റം നിലനിൽക്കുമോയെന്ന് കോടതി സംശയം ഉന്നയിച്ചു. ബോധപൂർവം ദേഹോപദ്രവം ഏൽപ്പിക്കൽ എന്ന വകുപ്പും നടനെതിരെ എടുക്കാനാകുമോയെന്നും കോടതി ചോദിച്ചു.

പാലക്കാട് നാല് വിദ്യാർഥികളുടെ ജീവനെടുത്ത അപകടം വരുത്തിയ ലോറി ഡ്രൈവർമാർക്കെതിരെ കേസെടുത്തതും ഇന്നത്തെ മറ്റൊരു പ്രധാന വാർത്തയാണ്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. അമിത വേഗതയിൽ വാഹനം ഓടിച്ച് അപകടം വരുത്തിയതിനാണ് 2 ലോറി ഡ്രൈവർമാർക്കെതിരെയും കേസെടുത്തതെന്ന് കല്ലടിക്കോട് സിഐ എം.ഷഹീർ പറഞ്ഞു. പ്രജീഷ്, വർഗീസ് എന്നിവർക്കെതിരെയാണ് കേസ്. വഴിക്കടവ് സ്വദേശിയായ പ്രജീഷാണ് എതിർദിശയിൽ വന്നിരുന്ന ലോറി ഓടിച്ചിരുന്നത്. ഈ ലോറിയാണ് വിദ്യാർഥികൾ നടന്നുവന്നിരുന്ന വശത്തു കൂടി സഞ്ചരിച്ചിരുന്ന സിമന്റ് ലോറിയെ ഇടിച്ചത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ പി.ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40നായിരുന്നു അന്ത്യം. വൃക്ക -ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. 2013ൽ പുറത്തിറങ്ങിയ ‘കൗ ബോയ്’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പു ഫലം വന്ന് 20 ദിവസങ്ങൾ പിന്നിട്ടിട്ടും മന്ത്രിമാരെ നിശ്ചയിക്കാനോ വകുപ്പുകൾ വീതം വയ്ക്കാനോ മഹായുതിക്കു കഴിയാത്തതു സർക്കാരിനു നാണക്കേടാകുന്നു. മന്ത്രിസഭാ വികസനം നാളെ ഉണ്ടായേക്കുമെന്നാണു സൂചന. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളെ സന്ദർശിച്ചു.
ക്രിസ്മസ് കാലത്ത് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായി ഉയർന്നു. 20ന് എസി സ്ലീപ്പർ ബസിൽ എറണാകുളത്തേക്ക് 6000 രൂപ വരെയാണ് ഈടാക്കുന്നത്. കോട്ടയം 4000, തിരുവനന്തപുരം 4700, കോഴിക്കോട് 2700, കണ്ണൂർ 2500 രൂപ എന്നിങ്ങനെയാണ് നിരക്ക്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 16,000–17,000 രൂപയിലെത്തി.