ADVERTISEMENT

പാറശാല∙ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചു കയറി, വഴി യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അപകടത്തിൽപ്പെട്ട കാർ തലകീഴായി മറിഞ്ഞു. ആർക്കും പരുക്കില്ല. കാരോട് ബൈപ്പാസിന് സമീപം ചെങ്കവിള –പാറശാല റോഡിൽ ഇന്നലെ വൈകിട്ട് 3.30നാണ് അപകടം നടന്നത്. കാർ ചെങ്കവിളയിൽനിന്ന് പാറശാലയിലേക്ക് വരികയായിരുന്നു. 

റോഡരികിൽ പാർക്കു ചെയ്തിരുന്ന കാറിലിടിച്ച് കാർ മറിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പാർക്കു ചെയ്ത കാറിനരികിലൂടെ നടന്നു വരികയായിരുന്നു സ്ത്രീ. കാർ നിയന്ത്രണംവിട്ട് യുവതിയുടെ അടുത്തേക്ക് പാഞ്ഞുവന്ന് പാർക്കു ചെയ്തിരുന്ന കാറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിനുശേഷം ഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

English Summary:

Car accident: Shocking CCTV footage captures a car losing control and crashing into a parked car on the Chengavila-Parassala road.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com