ഐടി മുതൽ ട്രാൻസ്ജൻഡേഴ്സ് വരെ; 10 മേഖലകളിൽ ശ്രദ്ധിക്കാൻ എഐസിസി: പ്രഫഷനൽമാരെ ചേർത്തുപിടിക്കും
കോട്ടയം∙ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരും ഡോക്ടർമാരും മുതൽ ട്രാൻസ്ജൻഡേഴ്സിനെ വരെ ഒരു കുടക്കീഴിലെത്തിച്ച് സംസ്ഥാനത്തെ പ്രഫഷനൽ കോൺഗ്രസിനെ ശാക്തീകരിക്കാൻ കോൺഗ്രസ് നീക്കം. എഐസിസി നിർദേശപ്രകാരമാണ് നടപടി. പ്രഫഷനൽ കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി നിയമിതനായ രഞ്ജിത് ബാലൻ കോൺഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. ഭാവിയിൽ പ്രഫഷനലുകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാതെ സംസ്ഥാനത്ത് പാർട്ടിക്കു മുന്നേറാനാകില്ലെന്നാണു ദേശീയ നേതൃത്വത്തിന്റെ കാഴ്ചപ്പാട്. പ്രഫഷനൽമാരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് പാർലമെന്റിൽ അടക്കം ഉന്നയിക്കാനുള്ള തരത്തിൽ അവസരം സൃഷ്ടിക്കുകയാണു പ്രഥമ ലക്ഷ്യം.

കോട്ടയം∙ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരും ഡോക്ടർമാരും മുതൽ ട്രാൻസ്ജൻഡേഴ്സിനെ വരെ ഒരു കുടക്കീഴിലെത്തിച്ച് സംസ്ഥാനത്തെ പ്രഫഷനൽ കോൺഗ്രസിനെ ശാക്തീകരിക്കാൻ കോൺഗ്രസ് നീക്കം. എഐസിസി നിർദേശപ്രകാരമാണ് നടപടി. പ്രഫഷനൽ കോൺഗ്രസിന്റെ പുതിയ അധ്യക്ഷനായി നിയമിതനായ രഞ്ജിത് ബാലൻ കോൺഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. ഭാവിയിൽ പ്രഫഷനലുകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാതെ സംസ്ഥാനത്ത് പാർട്ടിക്കു മുന്നേറാനാകില്ലെന്നാണു ദേശീയ നേതൃത്വത്തിന്റെ കാഴ്ചപ്പാട്. പ്രഫഷനൽമാരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് പാർലമെന്റിൽ അടക്കം ഉന്നയിക്കാനുള്ള തരത്തിൽ അവസരം സൃഷ്ടിക്കുകയാണു പ്രഥമ ലക്ഷ്യം. വെബിനാറും സെമിനാറും സംഘടിപ്പിക്കുന്ന പതിവു രീതി ഉപേക്ഷിച്ചു ചടുലമായ പ്രവർത്തനം സംസ്ഥാന തലത്തിൽ നടത്തണമെന്നാണ് ആവശ്യം. പ്രഫഷനൽ കോൺഗ്രസിനു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പ്രത്യേക ഇടം നൽകാനുള്ള നീക്കവുമുണ്ട്.
10 മേഖലകൾ
ആദ്യപടിയായി 10 പ്രഫഷനലുകളിലുള്ളവരെ ഒരുമിപ്പിക്കാനാണ് എഐസിസി നിർദേശം.
1. ഐടി
2. ആരോഗ്യമേഖല
3. സ്പോർട്സ്
4. സാമ്പത്തിക മേഖല
5. ആർകിടെക്ടുമാർ
6. ചാർട്ടേഡ് അക്കൗണ്ടന്റുമാർ
7. അധ്യാപകർ
8. ഗവേഷകർ
9. ആപ്പുകളിൽ ജോലി ചെയ്യുന്ന കോൺട്രാക്ട്തൊഴിലാളികൾ
10. ട്രാൻസ്ജൻഡേഴ്സ് (എൽജിബിടിക്യുഐഎ)
10 വിഭാഗത്തിനും സംസ്ഥാന തലത്തിൽ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും ഉണ്ടാകും. ഇവരുടെ നേതൃത്വത്തിലാകും പ്രവർത്തനം. പാർട്ടിക്കാരായ പ്രഫഷനലുകളെ മാത്രം ഒപ്പം കൂട്ടാതെ നിഷ്പക്ഷരായവരെയും കോൺഗ്രസ് ആശയങ്ങളോടു താൽപര്യമുള്ളവരെയും കൂടെ ചേർക്കണം. 10 മേഖലകളിൽ സംഘടനാ സംവിധാനം നിലവിൽ വന്ന ശേഷം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കും.
നിലവിൽ പ്രഫഷനൽ കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റികൾ പിരിച്ചുവിട്ടിരിക്കുകയാണ്. എല്ലാ ജില്ല കമ്മിറ്റികളും പുനഃസംഘടിപ്പിച്ച് ജില്ലാ പ്രസിഡന്റുമാരെയും അവരെ സഹായിക്കാൻ ഒരു ഡപ്യൂട്ടിയെയും നിയമിക്കാനാണ് എഐസിസി നിർദേശം. സെക്രട്ടറി പദവി വേണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.