മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഒഴിപ്പിച്ചു; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക്
സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുവരെ 77 പേരെയാണ് സിറിയയിൽ നിന്നും ഒഴിപ്പിച്ചത്. ഇതിൽ 44 പേരും ജമ്മു കശ്മീരിൽ നിന്നു പോയ തീർഥാടകരാണെന്നും ഇവർ സൈദ സൈനബ് നഗരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജെയ്സ്വാൾ പറഞ്ഞു.

ന്യൂഡൽഹി∙ സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുവരെ 77 പേരെയാണ് സിറിയയിൽ നിന്നും ഒഴിപ്പിച്ചത്. ഇതിൽ 44 പേരും ജമ്മു കശ്മീരിൽ നിന്നു പോയ തീർഥാടകരാണെന്നും ഇവർ സൈദ സൈനബ് നഗരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജെയ്സ്വാൾ പറഞ്ഞു.
എല്ലാ ഇന്ത്യക്കാരെയും ലബനനിലേക്ക് സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഇന്ത്യയിലേക്ക് എത്തിക്കാനാണ് നീക്കം. ഡമാസ്കസിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഒഴിപ്പിച്ച ഇന്ത്യക്കാരെ അതിർത്തി വരെ അനുഗമിച്ചു. അവിടെ നിന്ന് ലബനനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇവരെ സ്വീകരിച്ച് ഇമിഗ്രേഷൻ നടപടികൾക്ക് സഹായം നൽകി. ബെയ്റൂട്ടിൽ ഇവർക്ക് താമസ സൗകര്യവും അവിടെ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനുള്ള സംവിധാനങ്ങളും എംബസി ഒരുക്കിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.