മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണിക്ക് ഒടുവില്‍ തമിഴ്‌നാടിന് അനുമതി; പുതിയ ഡാം നിര്‍മിക്കും വരെ മാത്രമെന്ന് ഉത്തരവ്
മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണികള്‍ക്ക് ഒടുവില്‍ തമിഴ്‌നാടിന് അനുമതി നല്‍കി കേരളം. അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ തമിഴ്‌നാട് സംഘത്തെ കേരള വനംവകുപ്പ് തടഞ്ഞത് വിവാദമായിരുന്നു. വിഷയം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേരളസന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം∙ മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണികള്‍ക്ക് ഒടുവില്‍ തമിഴ്‌നാടിന് അനുമതി നല്‍കി കേരളം. അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ തമിഴ്‌നാട് സംഘത്തെ കേരള വനംവകുപ്പ് തടഞ്ഞത് വിവാദമായിരുന്നു. വിഷയം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേരളസന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. സ്റ്റാലിന്‍ കേരളത്തില്‍ എത്തിയപ്പോള്‍ തന്നെ അറ്റകുറ്റപ്പണികള്‍ക്കുളള സാമഗ്രികള്‍ മുല്ലപ്പെരിയാര്‍ ഡാമിലേക്കു കൊണ്ടുപോകാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കി. ജലവിഭവവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് നല്‍കിയത്. ഏഴു ജോലികള്‍ക്കായി നിബന്ധനകളോടെയാണ് അനുമതി. അണക്കെട്ടിലും സ്പില്‍വേയിലും സിമന്റ് പെയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് തമിഴ്‌നാട് നടത്താന്‍ ഉദ്ദേശിക്കുന്നത്.
പെരിയാര്‍ വന്യമൃഗസങ്കേതത്തില്‍ കൂടി നിര്‍മാണ സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ മുന്‍കൂട്ടി കേരളത്തിന്റെ അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ അനുമതി കൂടാതെ എത്തിയ തമിഴ്‌നാട് വാഹനങ്ങള്‍ കഴിഞ്ഞ ദിവസം ചെക്ക്‌പോസ്റ്റില്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് തമിഴ്‌നാട് അനുമതി തേടിയത്. അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന ജലവിഭവവകുപ്പിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ല. തുടര്‍ന്ന് അനുമതി ലഭിക്കാതെ തമിഴ്‌നാട് വാഹനങ്ങള്‍ തിരികെ പോകുകയായിരുന്നു.
പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കു മാത്രമാണ് അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി എംഐ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫിസര്‍മാരുടെയോ സാന്നിധ്യത്തില്‍ മാത്രമേ പണികള്‍ നടത്താന്‍ പാടുള്ളു. നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന ദിവസവും സമയവും മുന്‍കൂട്ടി അറിയിക്കണം. വനനിയമങ്ങള്‍ പാലിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയില്‍ മാത്രമായിരിക്കും വാഹനങ്ങള്‍ക്ക് അനുമതി നല്‍കുക. തേക്കടി, വള്ളക്കടവ് ചെക്ക്‌പോസ്റ്റുകളില്‍ വാഹനങ്ങളുടെയും കൊണ്ടുപോകുന്ന സാമഗ്രികളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തും. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്ത ഒരുതരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ ഡാം സൈറ്റില്‍ നടത്താന്‍ പാടില്ല. 1980ലെ വനസംരക്ഷണ നിയമം അനുമതിയില്ലാത്ത ഒരു പുതിയ നിര്‍മാണവും പാടില്ല തുടങ്ങിയ കാര്യങ്ങളും ഉത്തരവിലുണ്ട്.
മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധന നടത്തിയിട്ടു മതി അറ്റകുറ്റപ്പണികള്‍ എന്ന നിലപാടാണ് കേരളത്തിനുള്ളത്. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷനല്‍ സുരക്ഷ എന്നിവ ഉള്‍പ്പെടെ വിശദമായ സുരക്ഷാപരിശോധന നടത്തണമെന്നത് കേരളത്തിന്റെ നിരന്തരമായ ആവശ്യമാണ്. 2011 ലാണ് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഇതിനു മുന്‍പ് സുരക്ഷാപരിശോധന നടത്തിയത്. പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ പ്രധാന ഡാമുകളില്‍ സുരക്ഷാപരിശോധന ആവശ്യമാണെന്നാണ് കേന്ദ്ര ജലകമ്മിഷന്‍ സുരക്ഷാപുസ്തകത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍ അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണികള്‍ നടക്കട്ടെ അതിനു ശേഷം സുരക്ഷാപരിശോധന എന്നതാണ് തമിഴ്‌നാട് നിലപാട്.