ADVERTISEMENT

ഇടുക്കി∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ 24 മണിക്കൂറിനുള്ളിൽ ജലനിരപ്പ് 7 അടി ഉയർന്നു. വെള്ളിയാഴ്ച രാവിലെ 6ന് 120.65 അടിയായിരുന്ന ജലനിരപ്പ് ശനിയാഴ്ച രാവിലെ ആറോടെ 127. 65 അടിയായാണ് കൂടിയത്. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ രണ്ടുദിവസം തുടർച്ചയായി പെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. ശനിയാഴ്ച വൈകിട്ടോടെ മഴ കുറഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 6 മുതൽ വെള്ളിയാഴ്ച രാവിലെ 6 വരെ മുല്ലപ്പെരിയാർ അണക്കെട്ടിൽ 101 മില്ലിമീറ്റർ മഴയും തേക്കടിയിൽ 108.20 മില്ലിമീറ്റർ മഴയും പെയ്തു. പിന്നീടുള്ള 24 മണിക്കൂറിൽ മഴ യഥാക്രമം 54.20 മില്ലിമീറ്റർ 100 മില്ലിമീറ്റർ എന്ന നിലയിലേക്ക് കുറഞ്ഞു. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് ഇവിടെനിന്നു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 400 ഘനയടിയിൽ നിന്ന് 1400 ഘനയടിയാക്കി ഉയർത്തി.

English Summary:

Mullaperiyar Dam: water level has increased by 7 feet in 24 hours due to heavy rainfall in the Idukki district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com