ADVERTISEMENT

പാലക്കാട് പനയംപാടത്ത് നാല് കുരുന്നുകളുടെ ജീവനെടുത്ത വാഹനാപകടം ഞെട്ടിക്കുന്നതായിരുന്നു. അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം അരങ്ങേറുകയും ചെയ്തിരുന്നു.  ഇന്നിപ്പോൾ അപകടമുണ്ടായ റോഡിൽ ഗതാഗതമന്ത്രി വാഹനം ഓടിച്ച് പരിശോധന നടത്തി. റോഡിന്റെ നിർമാണത്തിൽ അപാകതയുണ്ടെന്നും അത് പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണിക്ക് ദേശീയപാത അതോറിറ്റി പണം അനുവദിച്ചില്ലെങ്കിൽ സർക്കാർ പണം അനുവദിക്കുെന്നും മന്ത്രി വിശദീകരിച്ചു. 

പുതിയ യാത്രാ സംസ്കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ബസുകളും എസി ആക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. എല്ലാ ബസുകളിലും ക്യാമറകൾ ഘടിപ്പിക്കും. ക്യാമറ കൺട്രോളുകൾ നേരിട്ട് കെഎസ്ആർടിസി ആസ്ഥാനങ്ങളിൽ ആയിരിക്കും. 

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അതിതീവ്ര മഴ പെയ്തപ്പോൾ കേരളത്തെ മഴ കാര്യമായ രീതിയിൽ ബാധിക്കാതെ ‘സംരക്ഷിച്ചത്’ സഹ്യപർവത നിരകൾ. 24 മണിക്കൂറിൽ തിരുനെൽവേലിയില്‍ പെയ്തത് 540 എംഎം മഴയാണ്. സഹ്യപർവതം കവചമൊരുക്കിയതിനാൽ ഇപ്പുറത്ത് കേരളത്തിലെ അച്ചൻകോവിൽ, ആര്യങ്കാവ് അടക്കമുള്ള മേഖലകളിൽ ലഭിച്ചത് 152 എംഎം മഴ മാത്രം. 

ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നുവെന്നു സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂർ എംഎൽഎ പി.വി. അൻവർ കോൺഗ്രസിലേക്ക് എത്താൻ നീക്കം നടത്തുന്നതായി വിവരം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നേ തന്റെ പഴയ പാർട്ടിയിലെത്താനാണ് അൻവർ ശ്രമിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണയോടെയാണ് അൻവറിന്റെ നീക്കം. 

English Summary:

Todays Recap : All about major incidents that happened today (14–12–2024)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com