ന്യൂഡൽഹി∙ ആംആദ്മി പാർട്ടി (എഎപി) 2025 നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. എഎപി കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാള്‍ ന്യൂഡൽഹിയിലും മുഖ്യമന്ത്രി അതിഷി കൽകാജിയിലും മത്സരിക്കും. അവസാനഘട്ടത്തിലെ 38 അംഗ സ്ഥാനാർഥി പട്ടികയിൽ സൗരഭ് ഭരദ്വാജ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ആംആദ്മി പാർട്ടി (എഎപി) 2025 നിയമസഭാ തിരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. എഎപി കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാള്‍ ന്യൂഡൽഹിയിലും മുഖ്യമന്ത്രി അതിഷി കൽകാജിയിലും മത്സരിക്കും. അവസാനഘട്ടത്തിലെ 38 അംഗ സ്ഥാനാർഥി പട്ടികയിൽ സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരും ഇടംപിടിച്ചു. 

2025 ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ്. 70 സീറ്റുകളിലേക്കാണ് മത്സരം. എല്ലാ സീറ്റുകളിലും എഎപി ഇതിനോടകം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതകൾ എഎപി തള്ളി. പാർട്ടി സ്വന്തം ശക്തിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് ഡൽഹിയിൽ മത്സരിച്ചത്. മന്ത്രി ഗൗരവ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ മത്സരിക്കും. ഗോപാൽ റായി ബാബാർപുരിലും ദുർഗേഷ് പതക് രജിന്ദർ നഗറിലും മത്സരിക്കും.

English Summary:

Delhi Assembly Elections: AAP announces its final list of candidates for the 2025 Delhi Assembly Elections. Arvind Kejriwal to contest from New Delhi.