തീർഥാടകരുടെ ബസിലേക്ക് കാർ ഇടിച്ചുകയറി; നവദമ്പതിമാരുൾപ്പെടെ നാലുപേർ മരിച്ചു, അപകടം പുലർച്ചെ 3.30ന്
പത്തനംതിട്ട∙ കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ നാലു മരണം. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും ദമ്പതികളാണ്. അനുവിന്റെ അച്ഛനാണ് ബിജു. നാലുപേരാണ് കാറിൽ

പത്തനംതിട്ട∙ കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ നവദമ്പതിമാരുൾപ്പെടെ നാലുപേർ മരിച്ചു. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശ്ശേരി പുത്തേത്തുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ, മകൻ നിഖിൽ, പുത്തൻവിള കിഴക്കേതിൽവീട്ടിൽ ബിജു പി.ജോർജ്, മകൾ അനു ബിജു, എന്നിവരാണ് മരിച്ചത്. അനുവും നിഖിലും ദമ്പതികളാണ്. ഇവർ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പുലർച്ചെ 3.30ഓടെയാണ് അപകടം.
കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മലേഷ്യയിൽ മധുവിധു ആഘോഷിച്ചതിനുശേഷം മടങ്ങിയെത്തിയ അനുവിനെയും നിഖിലിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് സ്വീകരിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം. നവംബർ 30 നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ബസിന്റെ മുൻഭാഗം തകർന്നു. ബസിലുണ്ടായിരുന്ന തെലങ്കാന സ്വദേശികളായ ശബരിമല തീർഥാടകർക്ക് പരുക്കില്ല.