പാലക്കാട്ട് നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിലിടിച്ചു; പിന്നിലിരുന്ന ആൾക്ക് ദാരുണാന്ത്യം
Mail This Article
×
പാലക്കാട്∙ നിയന്ത്രണം തെറ്റിയ ബൈക്ക് പാലത്തിലിടിച്ച് യാത്രക്കാരിൽ ഒരാൾ മരിച്ചു. പറശ്ശേരി തോട്ടുങ്ങൽ പരേതനായ രാമന്റെ മകൻ ചന്ദ്രൻ (51)ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പറശ്ശേരി കോയമാന്റെ മകൻ ബഷീറിന് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം.
പറശ്ശേരിയിൽനിന്നു മംഗലം ഡാമിലേക്ക് ബഷീറും ചന്ദ്രനും കൂടി ബൈക്കിൽ വരുമ്പോൾ ചാപ്പാത്തി പാലത്തിന് സമീപത്ത് വച്ച് നിയന്ത്രണം തെറ്റി പാലത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ രണ്ടുപേരേയും നാട്ടുകാർ മംഗലം ഡാമിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ചന്ദ്രൻ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
English Summary:
Palakkad Road Accident: Bike accident in Palakkad resulted in the death of a passenger and left the rider seriously injured. The accident occurred when the bike lost control and collided with a bridge near Mangalam Dam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.