‘22.67 ലക്ഷം തീർഥാടകരെത്തി, തന്ത്രിക്കും മേൽശാന്തിക്കും വിശ്രമമില്ല; ശബരിമലയാണു ദേവസ്വം ബോർഡിന്റെ അന്നം’
ശബരിമല ∙ കഴിഞ്ഞ വർഷത്തേക്കാൾ 5.51 ലക്ഷം തീർഥാടകർ എത്തിയിട്ടും വലിയ തിരക്കോ മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പോ ഇല്ലാതെ വേഗത്തിൽ ദർശനം നടത്താൻ കഴിഞ്ഞതാണ് ഇത്തവണത്തെ ഏറ്റവും വലിയ നേട്ടമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഇത് ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മാത്രം നേട്ടമല്ല. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ അതോറിറ്റി, കെഎസ്ആർടിസി, കെഎസ്ഇബി, അഗ്നിരക്ഷാസേന, കേന്ദ്രസേന, ജലസേചന വിഭാഗം തുടങ്ങി 21 വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിന്റെ വിജയമാണ്. തീർഥാടനം തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. 16ന് ധനു ഒന്നാണ്. ഇനിയും മണ്ഡലപൂജയുടെ പ്രധാന നാളുകൾ. ഒരുമാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണു ദേവസ്വം ബോർഡ് പ്രസിഡന്റ്.

∙ തീർഥാടനം എങ്ങനെയാണു സുഗമമാക്കിയത്?
ഇന്നലെ വരെ 22.67 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷം ഇതേ ദിവസം 18.16 ലക്ഷം തീർഥാടകരാണ് എത്തിയത്. 18 മണിക്കൂർ വരെ കാത്തുനിന്നാണ് കഴിഞ്ഞ വർഷം പതിനെട്ടാംപടി കയറി ദർശനം നടത്തിയത്. ഇത്രയും വലിയ കാത്തുനിൽപും പലയിടത്തും തടഞ്ഞു നിർത്തലും വന്നതോടെ പരാതി പ്രളയമായി. കഴിഞ്ഞ വർഷത്തെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാൻ മാസങ്ങൾക്കു മുൻപേ ശ്രമം നടത്തി. അതിന്റെ വിജയമാണിത്. മുഖ്യമന്ത്രി മുതൽ വിശുദ്ധി സേനാംഗങ്ങളുടെ വരെ കഠിന പരിശ്രമം ഇതിന്റെ പിന്നിലുണ്ട്.
∙ ദർശനം സുഗമമാക്കിയത് എങ്ങനെയാണ്?
ദർശന സമയം 2 മണിക്കൂർ നീട്ടി. പുലർച്ചെ 3ന് നട തുറക്കും. ഉച്ചപൂജ കഴിഞ്ഞ് ഒന്നിന് അടയ്ക്കും. ൈവകിട്ട് 3ന് വീണ്ടും നട തുറക്കും. രാത്രി 11 വരെ ദർശനമുണ്ട്. തന്ത്രിയുടെയും മേൽശാന്തിയുടെയും തുറന്ന മനസ്സാണ് ഇതിനു സഹായകമായത്. പൂജാ സമയം കൂട്ടിയതോടെ തന്ത്രിക്കും മേൽശാന്തിക്കും വിശ്രമ സമയം കുറഞ്ഞു. രാത്രി 11ന് നട അടച്ച ശേഷം മേൽശാന്തി കുളിച്ച് ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും 12.30 കഴിയും. പുലർച്ചെ 3ന് നട തുറക്കും. ഇതിനായി 1.30ന് എഴുന്നേൽക്കണം, അത്രയും സമയം മാത്രമാണ് വിശ്രമം കിട്ടുന്നത്. അവരെ സമ്മതിച്ചു കൊടുക്കണം.
∙ പതിനെട്ടാംപടിയുടെ മേൽക്കൂര പൊളിക്കാതെ എങ്ങനെയാണ് മാറ്റം കൊണ്ടുവന്നത്?
കഴിഞ്ഞ വർഷത്തെ പ്രധാന പ്രശ്നം പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതായിരുന്നു. പതിനെട്ടാംപടിക്കു മേൽക്കൂര വന്നതോടെ പൊലീസുകാർക്ക് ശരിക്കുനിന്നു തീർഥാടകരെ പടി കയറ്റാൻ കഴിയുന്നില്ലെന്നായിരുന്നു അന്നത്തെ പരാതി. പതിനെട്ടാംപടിയുടെ മേൽക്കൂര പൊളിച്ചു മാറ്റാൻ പൊലീസ് കോഓർഡിനേറ്റർ കൂടിയായ എഡിജിപി എസ്.ശ്രീജിത്ത് നിർദേശം നൽകിയതാണ്. മഴ സമയത്ത് പടിപൂജ നടത്തണമെങ്കിൽ പതിനെട്ടാംപടിക്ക് മേൽക്കൂര വേണം. ലക്ഷങ്ങൾ മുടക്കിയിട്ടു വേഗം പൊളിച്ചു കളയുന്നതിനോടു യോജിപ്പ് ഇല്ലായിരുന്നു. അതിന്റെ ശിൽപി മഹേഷ് പണിക്കരെ വിളിച്ചു വരുത്തി. മേൽക്കൂര പൊളിക്കാതെ എന്തു ചെയ്യാമെന്ന് ആലോചിച്ചു. ദിവസങ്ങൾക്കുള്ളിൽ താൽക്കാലിക സംവിധാനം ഒരുക്കി. നട തുറക്കുന്നതിനു മുൻപ് ട്രയൽ നോക്കി. ഇതിനായി ഒരാഴ്ചയിലേറെ സന്നിധാനത്ത് താമസിച്ചാണു പണി നടത്തിയത്. പതിനെട്ടാംപടിയുടെ രണ്ടു വശത്തും പൊലീസുകാർക്ക് ഇരുന്നു തീർഥാടകരെ കയറ്റി വിടാൻ കഴിയുന്ന സംവിധാനം ഒരുക്കി. ഇത് വലിയ ആശ്വാസമായി. പൊലീസുമായി നടത്തിയ ചർച്ചയിൽ പതിനെട്ടാംപടിയിൽ ജോലി നോക്കുന്ന പൊലീസുകാർ വേഗം തളരുന്നതായി കണ്ടെത്തി. ഇതിനായി എഡിജിപി തന്നെ മുൻകൈ എടുത്ത് പൊലീസുകാർക്ക് പരമാവധി വിശ്രമം കിട്ടുന്ന വിധത്തിൽ സമയം ക്രമീകരിച്ചു. ഇതോടെ പടികയറ്റം വേഗത്തിലായി. ഇതാണ് ഏറ്റവും വലിയ നേട്ടം. പൊലീസുകാർക്ക് ക്ഷീണം മാറാൻ ദേവസ്വം ബോർഡ് ബൂസ്റ്റ്, പഴം തുടങ്ങിയവയും നൽകുന്നുണ്ട്.
∙ സോപാനത്തെ മാറ്റങ്ങൾ എന്തെല്ലാമാണ്?
ദർശനം സുമമാക്കാൻ സോപാനത്തു നടപ്പാക്കിയ പരിഷ്കാരവും ഫലം കണ്ടു. സോപാനത്തെ ഒന്നാം നിരയുടെ പൂർണ നിയന്ത്രണം ദേവസ്വം ഗാർഡിനാണ്. കൊച്ചുകുട്ടികളുമായി വരുന്നവർ, മുതിർന്ന പൗരന്മാർ, വിഐപികൾ തുടങ്ങിയവരെ ഒന്നാം നിരയിലൂടെ ദർശനത്തിനു പ്രത്യേക ക്യൂ ക്രമീകരിച്ചു.
∙ ഇത്തവണ ഒരുക്കങ്ങൾ എങ്ങനെയായിരുന്നു?
തീർഥാടന ഒരുക്കങ്ങൾ കഴിഞ്ഞ മാർച്ചിൽ തുടങ്ങി. വഴിപാട് ആവശ്യങ്ങൾക്കുള്ള ശർക്കര, ഡപ്പി, ഫ്ലിഫ് ലിഡ് തുടങ്ങിയവ 6 മാസം മുൻപേ വാങ്ങി സംഭരിച്ചു. അതിനാൽ ശർക്കര, ഡപ്പി തുടങ്ങിയവയ്ക്കു ക്ഷാമം ഇല്ല. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ തീർഥാടന ഒരുക്കങ്ങൾ പ്രസിഡന്റ് ഇവിടെ ക്യാംപ് ചെയ്താണ് നടത്തിയത്. ഇതുവരെ ഒരു പ്രസിഡന്റുമാരും ഇത്രയും താൽപര്യം എടുത്ത് മാസപൂജ പോലും അല്ലാത്ത കാലത്ത് ഇവിടെ ക്യാംപ് ചെയ്ത് പണികൾ നേരിട്ട് നടത്തിച്ചതായി അറിയില്ല.
∙ കഴിഞ്ഞ വർഷം അരവണ ക്ഷാമം ഉണ്ടായി. ഇത്തവണ അതിനു സാധ്യതയുണ്ടോ?
ഉണ്ടാകാതിരിക്കാനുള്ള എല്ലാ കരുതലും നടത്തി. തീർഥാടനം തുടങ്ങുന്നതിനു മുൻപ് 40 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം ഒരുക്കി. പ്രതിദിനം 3.5 ലക്ഷം ടിൻ അരവണ വിൽപന നടന്നിട്ടും ഇതുമൂലം പിടിച്ചു നിൽക്കാൻ കഴിഞ്ഞു. ഇത്തവണ അരവണ വിറ്റുവരവിലൂടെ 82.67 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കൾ 17.41 കോടി കൂടുതലുണ്ട്. ഇപ്പോൾ 20 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരമുണ്ട്. പ്രതിദിന ഉൽപാദനം 2.5 ലക്ഷം ടിൻ ആണ്.
∙ ശബരിമലയിലെ വരുമാനമാണല്ലോ ദേവസ്വം ബോർഡിനെ നിലനിർത്തുന്നത്?
ശബരിമലയിലെ വരുമാനം ഇല്ലെങ്കിൽ ദേവസ്വം ബോർഡ് പ്രതിസന്ധിയിലാകും. കോവിഡ് കാലത്ത് അതുകണ്ടതാണ്. കഴിഞ്ഞ വർഷം തീർഥാടന കാലത്തെ ആകെ വരുമാനം 373 കോടി രൂപയായിരുന്നു. മാസപൂജയ്ക്കു ലഭിച്ചതുൾപ്പെടെ 450 കോടി രൂപ ലഭിച്ചു. ദേവസ്വം ബോർഡിൽ 1252 ക്ഷേത്രങ്ങളുണ്ട്. നിത്യനിദാനത്തിനു വകയില്ലാത്ത ക്ഷേത്രങ്ങളാണു ഭൂരിപക്ഷവും. ശബരിമലയിലെ വരുമാനം കൊണ്ടാണ് ജീവനക്കാർക്കു ശമ്പളവും പെൻഷനും കൊടുക്കുന്നത്. ദേവസ്വം ബോർഡിൽ 5500 ജീവനക്കാരും 5000 പെൻഷൻകാരും ഉണ്ട്. 873 കോടി രൂപ ശമ്പളത്തിനും പെൻഷനും വേണ്ടി മാത്രം വേണം. തിരുവല്ലം, ഏറ്റുമാനൂർ എന്നീ ക്ഷേത്രങ്ങളാണ് ശബരിമല കഴിഞ്ഞാൽ വരുമാനം ഉള്ളത്. 12 മുതൽ 13 കോടി രൂപയാണ് ഈ ക്ഷേത്രങ്ങളിലെ വരുമാനം. ചെട്ടികുളങ്ങര, മലയാലപ്പുഴ, കൊട്ടാരക്കര തുടങ്ങി സ്വയം പര്യാപ്തമായ 23 ക്ഷേത്രങ്ങൾ കൂടിയുണ്ട്. മറ്റു ക്ഷേത്രങ്ങളിൽനിന്നു കാര്യമായ വരുമാനമില്ല. ശബരിമലയിൽ നിന്നുള്ള വരുമാനമാണ് അന്നം എന്ന ബോധം മുഴുവൻ ജീവനക്കാർക്കും ഉണ്ടാകണം. എങ്കിലേ സ്ഥാപനത്തിനു നിലനിൽപ് ഉണ്ടാകു. ശബരിമല ഡ്യൂട്ടി നോക്കാത്ത ജീവനക്കാർ ധാരാളമുണ്ട്.