തീർഥാടകരുടെ എണ്ണത്തിൽ വർധന; ശബരിമലയിൽ ഇക്കുറി എത്തിയത് 22.67 ലക്ഷം പേർ, വരുമാനം 163.89 കോടി രൂപ

ശബരിമല ∙ അയ്യപ്പ സ്വാമിക്ക് തങ്ക അങ്കി ചാർത്തി ദീപാരാധന 25ന് വൈകിട്ട്. മണ്ഡല കാലത്തെ പ്രധാന ചടങ്ങാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി എത്തിക്കുന്ന തങ്ക അങ്കി 25ന് വൈകിട്ട് 5ന് ശരംകുത്തിയിൽ എത്തും. വൈകിട്ട് നട തുറന്നശേഷം ശ്രീകോവിലിൽ പൂജിച്ച മാലകൾ

ശബരിമല∙ തീർഥാടനം തുടങ്ങി 29 ദിവസം പിന്നിടുമ്പോൾ 22.67 ലക്ഷം തീർഥാടകർ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വർഷം 18.16 ലക്ഷം തീർഥാടകരാണ് ഇതേ സമയത്ത് ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 4.51 ലക്ഷം പേർ കൂടുതലാണ്. ഈ വർഷത്തെ ആകെ വരുമാനം 163.89 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 141.12 കോടി രൂപയാണ് ലഭിച്ചത്. 22.76 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു. അരവണ വിറ്റുവരവിലൂടെ 8267 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം 65. 26 കോടി രൂപയായിരുന്നു. 17.41 കോടിയുടെ അധിക വരുമാനം. കൃത്യമായ പ്ലാനിങ്ങിലൂടെയുള്ള തിരക്ക് നിയന്ത്രണം വൻ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
-
Also Read
ചാണ്ടി ഉമ്മൻ എംഎൽഎ ശബരിമല ദർശനം നടത്തി
അയ്യപ്പ സ്വാമിക്ക് തങ്ക അങ്കി ചാർത്തി ദീപാരാധന 25ന് വൈകിട്ട് നടക്കും. മണ്ഡല കാലത്തെ പ്രധാന ചടങ്ങാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി എത്തിക്കുന്ന തങ്ക അങ്കി 25ന് വൈകിട്ട് 5ന് ശരംകുത്തിയിൽ എത്തും. വൈകിട്ട് നട തുറന്നശേഷം ശ്രീകോവിലിൽ പൂജിച്ച മാലകൾ ചാർത്തിയാണ് തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കാനുള്ള സംഘത്തെ തന്ത്രി യാത്രയാക്കുക.
വാദ്യമേളങ്ങളുടെ അകമ്പടിയിലും പൊലീസിന്റെ പ്രത്യേക സുരക്ഷാ ക്രമീകരണത്തിലുമാണ് ഘോഷയാത്ര സന്നിധാനത്ത് എത്തുക. പതിനെട്ടാംപടി കയറി വരുന്ന ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ചേർന്ന് സ്വീകരിച്ച് ആനയിക്കും. സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. ഇതു കണ്ടു തൊഴാനാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്നത്.