‘‘അപകടസ്ഥലത്ത് വാഹനമോടിച്ചത് കാര്യങ്ങൾ സ്വയം മനസിലാക്കാൻ; പെട്ടെന്ന് നടപടിയെടുക്കാനാകും‘
തിരുവനന്തപുരം ∙ സിമന്റ് ലോറി മറിഞ്ഞു നാലു വിദ്യാർഥിനികൾ മരിച്ച പനയംപാടം വളവിന്റെ പ്രശ്നങ്ങൾ കണ്ടെത്താൻ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ കഴിഞ്ഞദിവസം ഔദ്യോഗിക വാഹനം നേരിട്ട് ഓടിച്ചാണ് സ്ഥലത്തേക്കെത്തിയത്. അപകടകാരണം മനസ്സിലാക്കാൻ മന്ത്രി നേരിട്ട് വാഹനം ഓടിച്ചെത്തുന്നത് കേരള ഭരണചരിത്രത്തിൽ അപൂർവം. ഏഴാം

തിരുവനന്തപുരം ∙ സിമന്റ് ലോറി മറിഞ്ഞു നാലു വിദ്യാർഥിനികൾ മരിച്ച പനയംപാടം വളവിന്റെ പ്രശ്നങ്ങൾ കണ്ടെത്താൻ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ കഴിഞ്ഞദിവസം ഔദ്യോഗിക വാഹനം നേരിട്ട് ഓടിച്ചാണ് സ്ഥലത്തേക്കെത്തിയത്. അപകടകാരണം മനസ്സിലാക്കാൻ മന്ത്രി നേരിട്ട് വാഹനം ഓടിച്ചെത്തുന്നത് കേരള ഭരണചരിത്രത്തിൽ അപൂർവം. ഏഴാം നമ്പർ സ്റ്റേറ്റ് കാറാണ് ഗണേഷിന്റേത്.
അപകടം നടന്ന റോഡിന്റെ ശാസ്ത്രീയ വശങ്ങൾ മനസിലാക്കാനും റോഡിന്റെ ഗ്രിപ്പ് എത്രത്തോളം ഉണ്ടെന്ന് നേരിട്ട് മനസിലാക്കാനും ആണ് ഓദ്യോഗിക വാഹനം അപകടം നടന്ന സ്ഥലത്ത് ഓടിച്ചുനോക്കിയതെന്ന് മന്ത്രി ഗണേഷ് കുമാർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. വാഹനത്തിൽ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. മറ്റൊരാൾ അന്വേഷിച്ചു റിപ്പോർട്ട് തരുന്നതിലും നല്ലതാണ് സ്വയം മനസിലാക്കുന്നത്. അതാകുമ്പോൾ സമയവും ലാഭിക്കാം. പെട്ടെന്ന് പ്രായോഗിക നടപടികളിലേക്ക് കടക്കാം. അതുകൊണ്ടാണ് ഔദ്യോഗിക വാഹനത്തിലെ ഡ്രൈവറായ ശാന്തൻ ഇല്ലാതെ തന്നെ ഡ്രൈവ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
പനയംപാടം വളവിലൂടെ ഓടിച്ചു പാത പരിശോധിച്ച മന്ത്രി റോഡ് നിർമാണം അശാസ്ത്രീയമാണെന്നു ബോധ്യപ്പെട്ടതായി പറഞ്ഞു. റോഡിന്റെ വീതി ശാസ്ത്രീയമായി പരിശോധിച്ചു സ്ഥിരം ഡിവൈഡറുകൾ പണിയും. റോഡപകടം കൂടാൻ അശ്രദ്ധമായ ഡ്രൈവിങ് കാരണമാണ്. നിയമ ലംഘനങ്ങൾ പിടികൂടാൻ പരിശോധന ശക്തമാക്കും. കെഎസ്ആർടിസി ബസിനും നിയമലംഘനത്തിൽ പങ്കുണ്ട്. കെഎസ്ആർടിസി ബസുകളിൽ സിഫ്റ്റ് ബസുകളാണ് കൂടുതൽ അപകടം ഉണ്ടാകുന്നത്. സിഫ്റ്റ് ബസുകളിലെ ഡ്രൈവർമാർക്ക് പരിശീലനം നൽകും. പരിശീലനത്തിന് വഴങ്ങാത്തവരെ ഒഴിവാക്കും. ഇന്ന് അപകടമുണ്ടായി നാലുപേർ മരിച്ച പുനലൂർ–മൂവാറ്റുപുഴ റോഡ് തകർന്നു കിടന്നതാണ്. ഒരു വർഷമേ ആയുള്ളൂ ശരിയാക്കിയിട്ട്. അശ്രദ്ധമായാണ് പലരും വാഹനം ഓടിക്കുന്നത്. റോഡിന്റെ നടുക്കുള്ള വര മറികടന്ന് അപ്പുറത്തെ ഭാഗത്തേക്ക് കയറിയാണ് മിക്ക വാഹനങ്ങളും വരുന്നതെന്നും മന്ത്രി പറഞ്ഞു.