‘കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്ക, ഞാൻ പ്രാർഥിക്കുന്നുണ്ട്’: ജാമ്യത്തിനു പിന്നാലെ അല്ലു
ഹൈദരാബാദ്∙ ‘പുഷ്പ2’ സിനിമ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലനുവേണ്ടി പ്രാർഥിക്കുന്നുവെന്ന് നടൻ അല്ലു അർജുൻ. തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ ജാമ്യം ലഭിച്ചത് സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം ആഘോഷമാക്കിയതിന് വിമർശനം നേരിടുന്നതിനിടെയാണു നടന്റെ പ്രസ്താവന.

കുട്ടിയുടെ ആരോഗ്യനിലയിൽ കടുത്ത ആശങ്കയുണ്ടെന്നും എന്നാൽ കുട്ടിയുടെ അമ്മ മരിച്ചതുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങളുള്ളതിനാൽ കുഞ്ഞിനെ നേരിട്ട് സന്ദർശിക്കാൻ തടസ്സങ്ങളുണ്ടെന്നും സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ അല്ലു പറഞ്ഞു.
‘‘ദൗർഭാഗ്യകരമായ സംഭവത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള ശ്രീ തേജിനെക്കുറിച്ച് വലിയ ആശങ്കയിലാണ് ഞാൻ. നിലവിൽ നിയമനടപടികൾ പുരോഗമിക്കുന്നതിനാൽ ഇപ്പോൾ കുഞ്ഞിനെയും അവന്റെ കുടുംബത്തെയും കാണാനാവില്ലെന്നാണ് എനിക്ക് ലഭിച്ചിട്ടുള്ള നിർദേശം. എന്റെ പ്രാർഥനകൾ അവർക്കൊപ്പമുണ്ട്. ചികിത്സാപരമായും കുടുംബത്തിനുവേണ്ടിയുമുള്ള ചെലവുകൾ ഏറ്റെടുക്കുകയെന്ന ഉത്തരവാദിത്തത്തോട് ഞാൻ പ്രതിജ്ഞാബദ്ധനായിരിക്കും’’–കുറിപ്പിൽ പറയുന്നു.
ശ്രീ തേജിനു വളരെ വേഗം ആശുപത്രി വിടാനാവട്ടെയെന്ന് ആശിക്കുന്നുവെന്നും അവനെ കാണാൻ ആഗ്രഹമുണ്ടെന്നും നടൻ പറഞ്ഞു. ഡിസംബർ 4ന് ഹൈദരാബാദിലെ പുഷ്പ 2 പ്രദർശനത്തിനിടെയാണ് അല്ലു അർജുൻ എത്തിയത്. തുടർന്നുണ്ടായ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ചതിൽ അല്ലുവിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.