ADVERTISEMENT

ശബരിമല ∙ മണ്ഡലകാലം ആരംഭിച്ച് 30 ദിവസം പിന്നിടുമ്പോൾ അയ്യപ്പ ദർശനത്തിനായി മുൻവർഷത്തേക്കാൾ കൂടുതലായി എത്തിയത് 4 ലക്ഷം തീർഥാടകർ. ഒരു പരാതിയും ഇല്ലാതെ തീർഥാടനം സുഗമമായി തുടരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 21 കോടി രൂപയുടെ അധിക വരുമാനം. വരുന്നവർക്കെല്ലാം ദർശനം നടത്താനുള്ള സൗകര്യം ദേവസ്വവും സർക്കാരും ചേർന്ന് ഒരുക്കിയതിനാലാണു കൂടുതൽ തീർഥാടകരെത്തുന്നത്.

ധനുമാസ പുലരിയിൽ മല കയറി എത്തിയ ആയിരങ്ങൾ അയ്യപ്പ ദർശനത്തിന്റെ സുകൃതം നുകർന്നു. ഇന്നു പുലർച്ചെ 3ന് നട തുറന്നപ്പോൾ മുതൽ സന്നിധാനത്തേക്ക് തീർഥാടകരുടെ വൻ പ്രവാഹമാണ്. ആദ്യത്തെ രണ്ടര മണിക്കൂറിനുള്ളിൽ 14684 പേർ ദർശനം നടത്തി. പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ടു കെഎസ്ഇബി പടി വരെയുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മല കയറിയ ഇരുപതിനായിരത്തിലേറെ തീർഥാടകർ ധനു മാസ പുലരിയിൽ ദർശനത്തിനായി സന്നിധാനത്തിൽ രാത്രി തങ്ങി. വടക്കേ നടയിലൂടെ ദർശനത്തിനായി ഇവരുടെ തിരക്കുണ്ട്. രാവിലെ തെളിഞ്ഞ അന്തരീക്ഷമാണ്.

മകരവിളക്കു വരെ തീർഥാടകർക്കു പ്രയാസമില്ലാതെ ദർശനം നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശബരിമല ദർശനത്തിനിടെ മരിക്കുന്നവർക്കു സർക്കാർ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. മുൻവർഷങ്ങളിലേതു പോലെ വലിയ അപകടങ്ങളോ പ്രശ്നങ്ങളോ നിലവിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Sabarimala Temple News Updates: Sabarimala is experiencing a significant increase in pilgrims this Mandala season, with 4 lakh more devotees arriving compared to the previous year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com