യുപിയിൽ വീട്ടിനുള്ളിൽ 46 വർഷമായി അടച്ചിട്ടിരുന്ന ക്ഷേത്രം കണ്ടെത്തി; സമീപം വിഗ്രഹഭാഗങ്ങളും
ലക്നൗ∙ ഉത്തർപ്രദേശിലെ സംഭലിൽ 46 വർഷമായി അടച്ചിട്ടിരുന്ന ഹിന്ദുക്ഷേത്രത്തിനു സമീപം വിഗ്രഹങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് പൊലീസ്. ഡിസംബർ 14ന് തുറന്ന ശിവ–ഹനുമാൻ ക്ഷേത്രത്തിനു സമീപത്തുനിന്ന് 3 വിഗ്രഹങ്ങൾ കണ്ടെത്തിയെന്നാണ് സംഭൽ പൊലീസ് അഡീഷനൽ സൂപ്രണ്ട് ശ്രീഷ് ചന്ദ്ര അവകാശപ്പെട്ടത്. കിണർ കുഴിക്കുമ്പോൾ വിഗ്രഹങ്ങൾ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്.

ഗണപതി, സുബ്രഹ്മണ്യൻ എന്നീ വിഗ്രഹങ്ങളാണ് ലഭിച്ചത്. തുടർന്ന് പ്രദേശം ബന്തവസിലാക്കി കൂടുതൽ പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 1978ൽ വർഗീയ കലാപം നടന്നതിനു പിന്നാലെയാണ് മഹ്മൂദ് ഖാ സരായ് പ്രദേശത്തെ ഒരു വീട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം അടച്ചിട്ടത്.
ഷാഹി ജുമാ മസ്ജിദിനു സമീപത്തെ കയ്യേറ്റം തടയാനും വൈദ്യുതി മോഷണത്തിനെതിരെ ബോധവൽക്കരണം നടത്താനും എത്തിയ ഉദ്യോഗസ്ഥരാണ് സമീപത്തെ അടച്ചിട്ട വീട്ടിനുള്ളിൽ ക്ഷേത്രമുണ്ടെന്ന് കണ്ടെത്തിയത്. കലാപത്തെ തുടർന്ന് വീട്ടുകാർ പ്രദേശം വിട്ടുപോയതായിരുന്നു. ഭസ്മ ശങ്കർ ക്ഷേത്രം രസ്തോഗി വിഭാഗക്കാരുടേതായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.