സംഘർഷം തടയാനെത്തി; യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ചു സഞ്ചാരികൾ
മാനന്തവാടി ∙ ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ച് വിനോദസഞ്ചാരികളുടെ ക്രൂരത. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാള്‍ക്കു നേരെയാണു ക്രൂരത. മാതനു സാരമായ പരുക്കേറ്റു. പയ്യംമ്പള്ളി കുടൽ കടവിൽ തടയണ കാണാനെത്തിയ 2 സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായതുകണ്ടു തടയാനെത്തിയതിനാണു മാതനെ വിനോദസഞ്ചാരികൾ ആക്രമിക്കാൻ കാരണമെന്നു പൊലീസ് പറഞ്ഞു.

വിനോദസഞ്ചാരികളുടെ സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്നുള്ള ബഹളംകേട്ടു പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളിയിലെത്തി. ഇതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടയാനെത്തിയതായിരുന്നു മാതൻ. മാതനെ കൈപിടിച്ച് മാനന്തവാടി-പുൽപ്പള്ളി റോഡിലൂടെ സംഘം കാറിൽ വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവത്തിൽ മാതന്റെ അരയ്ക്കും കൈകാലുകൾക്കും പരുക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് റജിസ്റ്റർ ചെയ്ത കെഎൽ 52 എച്ച് 8733 എന്ന നമ്പറിലുള്ള കാറിൽ എത്തിയ സംഘമാണ് ആദിവാസി യുവാവിനോട് ക്രൂരത കാട്ടിയത്.