20 വർഷത്തെ രാഷ്ട്രീയ ജീവിതം, പ്രതിപക്ഷ നേതാവ്; പാർട്ടിയെ ബലപ്പെടുത്താൻ രാഹുൽ ‘വ്യായാമം’ തുടരണം
വ്യായാമം ഇഷ്ടപ്പെടുന്നയാളാണു രാഹുൽ ഗാന്ധി. ജനുവരിയിൽ ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്രയിൽ വാഹനത്തിലും കാൽനടയുമായി രാഹുൽ 15 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചത് 6713 കിലോമീറ്റർ. മാസങ്ങൾക്കകം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റിൽ വിജയിച്ച കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചു. 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ രാഹുൽ പ്രതിപക്ഷ നേതാവായി. പക്ഷേ, രാഷ്ട്രീയ വ്യായാമം കഠിനമായി തുടരേണ്ടതുണ്ടെന്ന സന്ദേശങ്ങളാണ് പുറത്തുവരുന്നത്.

ഭാരത് ജോഡോ യാത്രയിലൂടെ ജനപിന്തുണ കൂട്ടാനും പ്രതിപക്ഷ നേതാവാകാനും കഴിഞ്ഞെങ്കിലും കോൺഗ്രസ് പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുകയെന്നതു കീറാമുട്ടിയായി രാഹുലിനു മുന്നിലുണ്ട്. ജോഡോ യാത്രയുടെ തുടർച്ചയായി പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടായില്ല. നേതാവെന്ന നിലയിൽ രാഹുൽ മുന്നേറി, പാർട്ടിക്ക് മുന്നേറാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ, രാഹുലിന്റെ നേട്ടങ്ങളിലൂടെ നേട്ടമുണ്ടാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഭരണപക്ഷത്തിനു വെല്ലുവിളി ഉയർത്താനും പ്രതിപക്ഷത്ത് സ്വീകാര്യത നേടാനും കഴിയുകയെന്നത് 2024ലും പരിഹാരമില്ലാതെ രാഹുലിനു മുന്നിൽ ശേഷിക്കുന്നു. പാർട്ടിയിൽ പരിഷ്കാരങ്ങൾ ശക്തിപൂർവം നടപ്പിലാക്കാൻ കഴിയാത്തതാണ് മറ്റൊരു ബലഹീനത. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെക്കാൾ മാറ്റം കൊണ്ടുവരാൻ കഴിയുന്നത് രാഹുലിനാണ്. മാറ്റങ്ങൾക്കു പിന്നിലെ ശക്തിയാകാൻ രാഹുലിനു കഴിഞ്ഞിട്ടില്ല. റായ്പുർ പ്ലീനറിയിൽ വർക്കിങ് കമ്മിറ്റി അംഗങ്ങളെ നാമനിർദേശം ചെയ്യുകയായിരുന്നു. നാമനിർദേശ പ്രക്രിയ ഇല്ലാതാക്കണമെന്ന രാഹുലിന്റെ ആഗ്രഹം നടപ്പിലായില്ല.
കോൺഗ്രസിന് പുതിയ പ്രസിഡന്റ് വന്നിട്ടും തർക്കങ്ങളില്ലാതെ പോകാനാവുന്നു എന്നത് നേട്ടമാണ്. അത് ഖർഗെയുടെ പ്രവർത്തന രീതിയിലെ പ്രത്യേകതയായും വ്യാഖ്യാനിക്കാം. പാർട്ടിയിലെ താരനേതാവായി രാഹുലും പ്രസിഡന്റായി ഖർഗെയും രണ്ട് കേന്ദ്രങ്ങളായി തുടരുന്നു. ഈ ഐക്യത്തിനു നിലവിൽ ഏറെ പ്രധാന്യമുണ്ട്. പ്രത്യേകിച്ചും, പാർട്ടിയിൽ രാഹുലിന്റെ രീതികളോട് എതിർപ്പുള്ളവർ ഏറെയുള്ള സാഹചര്യത്തിൽ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി 99 സീറ്റ് എത്തിച്ചതിൽ പ്രധാന പങ്ക് രാഹുലിന് അവകാശപ്പെടാം. ബിജെപിക്ക് കുറഞ്ഞ സീറ്റുകൾ പലയിടങ്ങളിലും കോൺഗ്രസ് സ്വന്തമാക്കി. ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം തിരഞ്ഞെടുപ്പ് വിജയത്തിലൂടെ മാറ്റാൻ കഴിഞ്ഞത് രാഹുലിന്റെ ഈ വർഷത്തെ നേട്ടമായി.
വിഷയങ്ങളിൽ സ്ഥിരത പുലർത്തുന്ന നേതാവെന്നത് രാഹുലിന്റെ പ്രത്യേകതയാണ്. ജാതി സെൻസസ്, അദാനി വിഷയം അടക്കമുള്ളവയിൽനിന്ന് രാഹുൽ പിന്നോട്ടു പോയിട്ടില്ല. പാർലമെന്റ് സെഷനുകളിൽ മുൻപത്തെക്കാൾ ശോഭിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവെന്ന സ്വീകാര്യത പ്രതിപക്ഷത്തും ഭരണപക്ഷത്തും ലഭിക്കാത്ത സ്ഥിതിയുണ്ട്. രാഹുലിനെ ഇകഴ്ത്തി കാണിക്കാൻ ബിജെപി ശ്രമം തുടരുന്നു. റിപ്ലബ്ലിക് ദിന പരേഡിൽ രാഹുലിന് സീറ്റ് നൽകിയത് പുറകിലെ നിരയിലാണ്. പ്രതിപക്ഷത്താണെങ്കിൽ പദവിക്ക് അപ്പുറത്തേക്ക്, പ്രതിപക്ഷ നേതാവായി പൂർണമായി മാറാന്‍ രാഹുലിനു കഴിഞ്ഞിട്ടില്ല. ഘടകക്ഷികളുടെ പൂർണ അംഗീകാരവും ലഭിക്കുന്നില്ല. പദവിക്കപ്പുറം രാഹുലിനെ മുന്നണിയുടെ നേതാവായി പലരും അംഗീകരിക്കുന്നില്ല. സമീപകാലത്ത് പ്രതിപക്ഷ നേതാക്കൾക്കുണ്ടാകാത്ത വെല്ലുവിളിയാണിത്.
2025ൽ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളാണ് മുന്നിലുള്ളത്. ഡൽഹിയിലും ബിഹാറിലും. ഡൽഹിയിൽ സഖ്യമില്ലെന്ന് ആം ആദ്മി പാർട്ടി (എഎപി) പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ എഎപി പരാജയപ്പെട്ടാൽ അത് കോൺഗ്രസിന്റെ പരാജയമായും വ്യാഖ്യാനിക്കപ്പെടും. ബിജെപിക്കെതിരായ ഇന്ത്യ സഖ്യത്തിന്റെ കെട്ടുറപ്പ് ചോദ്യം ചെയ്യപ്പെടാം. 2024ൽ ജാർഖണ്ഡ് നിയമസഭയിൽ മാത്രമാണു കോൺഗ്രസിനു നേട്ടമുണ്ടായത്. അതും ഹേമന്ത് സോറന്റെ പാർട്ടിയുടെ ശക്തിയിൽ. ബിഹാറിൽ സീറ്റ് വിഭജനം തർക്കത്തിലേക്ക് നീങ്ങാനാണ് സാധ്യത. കഴിഞ്ഞ തവണ മത്സരിച്ച മിക്ക സീറ്റിലും കോൺഗ്രസ് തോറ്റു. മുന്നണിയുടെ പരാജയത്തിലേക്കും അതു നയിച്ചു.
കോൺഗ്രസ് പാർട്ടിയുടെ വലുപ്പത്തിലല്ല സീറ്റ് ചോദിക്കുന്നതെന്ന ആക്ഷേപം സഖ്യകക്ഷിയായ ആർജെഡി ഉന്നയിക്കുന്നുണ്ട്. ബിഹാറിൽ പ്രദേശികമായി വളരാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. സഖ്യകക്ഷികളുടെ നിഴലിലാണ് ഇപ്പോഴും. അവിടെ പാർട്ടി വളർത്തിയെടുത്ത് കൂടുതൽ സീറ്റുകളിൽ വിജയിക്കുകയെന്നതാണ് അടുത്ത വർഷം രാഹുലിനു മുന്നിലുള്ള പ്രധാന കടമ്പ. വരുന്ന തിരഞ്ഞെടുപ്പുകളിലേക്ക് പാർട്ടിയുടെ അടിത്തറ വിപുലീകരിക്കുകയും വേണം.