ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മർദിച്ച സംഭവം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ട് സിപിഎം
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഓഫിസില്‍ ഒരു മണിക്കൂറോളം ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ച സംഭവം വന്‍വിവാദമായതോടെ ഇടപെട്ട് സിപിഎം. കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ തന്നെ മര്‍ദിച്ച സംഭവം പ്രതിപക്ഷം ഉള്‍പ്പെടെ ഏറ്റെടുക്കുകയും പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ വിമര്‍ശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് യൂണിറ്റ് പിരിച്ചുവിടാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്.

സിപിഎം ജില്ലാ സമ്മേളനം ഈയാഴ്ച നടക്കാനിരിക്കെയാണ് പാര്‍ട്ടി നടപടിയിലേക്കു നീങ്ങിയത്. പാര്‍ട്ടി ആസ്ഥാനത്തിന്റെ മൂക്കിന് തുമ്പില്‍ സ്ഥിതി ചെയ്യുന്ന കോളജില്‍ എസ്എഫ്ഐ നേതാക്കള്‍ അഴിഞ്ഞാട്ടം നടത്തുന്നത് സമ്മേളനകാലയളവില്‍ പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്നുവെന്ന വിമര്‍ശനമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ തന്നെ ഉയര്‍ത്തുന്നത്. മര്‍ദനമുണ്ടായി രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിനു കഴിയാത്തതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
സംഭവത്തില്‍ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും അടക്കം 4 എസ്എഫ്ഐ നേതാക്കളെ കഴിഞ്ഞ ദിവസം കോളജില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.. യൂണിറ്റ് സെക്രട്ടറിയും പിജി സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ വിധു ഉദയ, പ്രസിഡന്റും ഫിലോസഫി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ അമല്‍ചന്ദ്, ഹിസ്റ്ററി മൂന്നാംവര്‍ഷ വിദ്യാര്‍ഥി മിഥുന്, ബോട്ടണി മൂന്നാം വര്‍ഷ വിദ്യാര്‍ഥി അലന് ജമാല്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. പരാതിക്കാരായ മുഹമ്മദ് അനസിന്റെ മൊഴി പ്രകാരം കോളജിലെ അച്ചടക്ക സമിതി സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേലാണ് നടപടി സ്വീകരിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ അച്ചടക്കസമിതിക്ക് മൊഴി നല്കാന് തയാറായിട്ടല്ല. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പി.സുധീര്‍ അന്വേഷണം നടത്തുമെന്നു മന്ത്രി ആര്.ബിന്ദു പ്രഖ്യാപിച്ചെങ്കിലും കോളജുമായി ബന്ധപ്പെട്ട് യാതൊരുവിധ അന്വേഷണവും ആരംഭിച്ചിട്ടില്ല.
രണ്ടാഴ്ചയായിട്ടും പ്രതികളെ പിടികൂടാതെ ഒളിച്ചുകളിക്കുകയാണ് പൊലീസ്. പ്രതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിനാല്‍ നടപടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്നാണു കന്റോണ്‍മെന്റ് പൊലീസ് പറയുന്നത്. അതേസമയം തിരച്ചില്‍ നിര്‍ത്തിയിട്ടില്ലെന്നും നടപടിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. 2ന് വൈകിട്ട് 5ന് ആയിരുന്നു ആക്രമണം. പെരുങ്കുളം കോന്നിയൂര്‍ ചക്കിപ്പാറ മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസ് (19)നെ ആണ് ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച സുഹൃത്ത് അഫ്സലിനെയും വളഞ്ഞിട്ട് തല്ലി. അനസിന്റെ സ്വാധീന കുറവുള്ള കാലില്‍ ചവിട്ടിയും ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിച്ചും ക്രൂരമായി ആക്രമിക്കുകയായിരുന്നു. കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പറയുന്നതുപോലെ സംഘടനാപ്രവര്‍ത്തനം നടത്താത്തത് ചോദ്യം ചെയ്താണ് മര്‍ദനമെന്നാണ് അനസ് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്.