വീട്ടിൽ ഭാര്യയ്ക്കൊപ്പം 21കാരനായ കാമുകൻ; നഖങ്ങൾ പിഴുത് മർദിച്ചുകൊന്ന് ഭർത്താവ്
ന്യൂഡൽഹി ∙ ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന കാമുകനെ ഭർത്താവ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. ഋതിക്ക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അജ്മത് എന്നയാളെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലെ വീട്ടിൽ തന്റെ ഭാര്യയ്ക്കൊപ്പം ഋതിക്കിനെ കണ്ട അജ്മത് ഇരുവരെയും മർദിക്കുകയായിരുന്നെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രാകേഷ് പവേരിയ പറഞ്ഞു.

അജ്മതും കൂട്ടുകാരും ഋതിക്കിനെ ക്രൂരമായി തല്ലിച്ചതച്ചെന്നു ഋതിക്കിന്റെ ബന്ധുക്കൾ ആരോപിച്ചു. ‘‘അവർ ഋതിക്കിന്റെ നഖങ്ങൾ പിഴുതെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അവന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നു’’ – ഋതിക്കിന്റെ അമ്മാവൻ മാധ്യമങ്ങളോടു പറഞ്ഞു. ഋതിക്കിനെയും യുവതിയെയും അജ്മത് ആക്രമിച്ചെന്നും ഋതിക്കിനെ ഒന്നിലധികം ആളുകൾ ചേർന്നു മർദ്ദിച്ചെന്നും ഒരു അയൽവാസി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
പരുക്കേറ്റ ഋതിക്കിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലാക്കിയത്. രാത്രി 9 മണിയോടെ മരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. ടെംപോ ഡ്രൈവറായ ഋതിക്ക് മാതാപിതാക്കളുടെ ഏകമകനായിരുന്നു.