മലപ്പുറം∙ കാണാതായ വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുംപാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകൻ ഹാഷിമിന്റെ (17) മൃതദേഹമാണ് പൊട്ടിക്കല്ല് കമുകിൻ തോട്ടത്തിലെ കിണറ്റിൽ കണ്ടെത്തിയത്. പൂക്കോട്ടുംപാടം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ മുടിവെട്ടാനായി വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഹാഷിം. തിരിച്ചു വരാത്തതിനെ തുടർന്ന് ഇന്നലെ രാത്രി 8 മണിയോടെ കുടുംബം പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകി. പൊലീസ് പരിശോധനയ്ക്കിടെയാണ് ഇന്ന് രാവിലെ പൊട്ടികല്ലിലെ സ്വകാര്യ ഭൂമിയിലെ കിണറിനരികിൽ കുറച്ച് പണം കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. 

ADVERTISEMENT

കിണറ്റിൽ ആദ്യം നോക്കിയപ്പോൾ മൃതദേഹം കാണാൻ കഴിഞ്ഞില്ല. തുടർന്ന് കിണർ കുഴിച്ചയാളെ വിളിച്ചു വരുത്തി കിണറ്റിൽ ഇറക്കി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് നിലമ്പൂരിൽനിന്ന് അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അധികം സംസാരിക്കാത്ത സ്വഭാവകാരനാണ് ഹാഷിമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലെന്നും അടുപ്പക്കാർ പറയുന്നു. പൊലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മൃതദേഹം കൊണ്ടുപോയി.

English Summary:

Student Found dead in well : A 17-year-old student from Pooikkotumpadam, was found dead in a well after a search prompted by a missing person report.