മദ്യസൽക്കാരത്തിനിടെ ഗുണ്ടകൾക്കു മുന്നിൽ തമ്മിലടിച്ച് സിഐമാർ; നടപടിയെടുക്കാൻ ഡിജിപി
തിരുവനന്തപുരം ∙ ഹോട്ടൽ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യസൽക്കാരത്തിനിടെ, പൊലീസ് തേടുന്ന ഗുണ്ടകൾക്കൊപ്പം മദ്യലഹരിയിൽ തമ്മിലടിച്ച ഇൻസ്പെക്ടർമാർക്കെതിരെ നടപടിക്കു നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി. 4ന് പേരൂർക്കട വഴയിലയിലെ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ഉടമ നടത്തിയ സൽക്കാരച്ചടങ്ങിലാണ് പൊലീസ് ആസ്ഥാനത്തെയും ജില്ലാ ക്രൈം ബ്രാഞ്ചിലെയും സിഐമാർ പങ്കെടുത്തത്. ക്രൈംബ്രാഞ്ച് സിഐക്കൊപ്പം പൊലീസിന്റെ ഷാഡോ ടീം അംഗങ്ങളുമുണ്ടായിരുന്നു.

ഇവർ പൊലീസ് ആസ്ഥാനത്തെ സിഐയെ നേരിടാനിറങ്ങിയതോടെ കൂട്ടത്തല്ലായി. തുടർന്ന് ഗുണ്ടാസംഘത്തിലെ ഒരാൾ ഇടപെട്ട് സിഐമാരെ സ്ഥലത്തുനിന്നു മാറ്റുകയായിരുന്നു. പിന്നാലെ ഒരു എസ്പി കുടുംബസമേതം ഉടമയുടെ സൽക്കാരത്തിനെത്തിയെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട്. ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസിനും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്കും ഡിജിപി നിർദേശം നൽകി. ഇവരുടെ അന്വേഷണ റിപ്പോർട്ടും ഇന്നലെ കൈമാറിയെന്നാണ് വിവരം.