തിരുവനന്തപുരം ∙ നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ സംഭവസ്ഥലത്തു കരിഞ്ഞ നിലയില്‍ കണ്ടെത്തിയതു മനുഷ്യശരീരങ്ങള്‍ തന്നെയെന്നു ഫൊറന്‍സിക് സര്‍ജന്‍ ഡോ.കെ. ശശികല കോടതിയില്‍ മൊഴി നല്‍കി. പ്രതി കേഡല്‍ ജിന്‍സണ്‍ രാജ ബന്ധുവായ ലളിതയുടെ ശരീരം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും സമീപത്ത് തീ ആളിയതിനാൽ സാധിച്ചില്ല. പ്രതി മഴു, കത്തി തുടങ്ങിയവ ഉപയോഗിച്ചാണു മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയത്. ലളിതയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ മൂന്നെണ്ണം ആക്രമണം തടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതാണെന്നും ഡോ. ശശികല വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2017 ഏപ്രില്‍ എട്ടിനാണു ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതി കേഡല്‍ ജിന്‍സണ്‍ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണു കേസ്. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. ഇവരുടെ മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. ശരീരത്തിലെ 9 മുറിവുകളില്‍ ഏഴെണ്ണം തലയോട്ടിയിലാണ്. മഴു ഉപയോഗിച്ചു തലയിൽ  വെട്ടിയാണു രാജയെ കൊന്നതെന്നാണു നിഗമനം. 

ADVERTISEMENT

കൊലയ്ക്കു ശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ വച്ചാണു വെട്ടിനുറുക്കിയത്. നന്തന്‍കോട്ടു നിന്നാണ് പ്ലാസ്റ്റിക് ഷീറ്റും ഡെറ്റോളും മറ്റും പ്രതി വാങ്ങിയത്. മൃതദേഹങ്ങള്‍ കത്തിക്കുന്നതിനിടെ തീ ആളിപ്പടര്‍ന്ന് പ്രതിക്കും പൊള്ളലേറ്റു. തുടര്‍ന്നു മൃതദേഹങ്ങള്‍ വീടിനുള്ളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച് പ്രതി ചെന്നൈയിലേക്കു കടന്നുകളഞ്ഞു. ചെന്നൈയിലെ ഹോട്ടലില്‍നിന്ന് പ്രതിയെ പിടികൂടുമ്പോള്‍ പൊള്ളലേറ്റ 31 പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്ന് ഫൊറന്‍സിക് വിദഗ്ധ അക്ഷരവീണ കോടതിയില്‍ അറിയിച്ചു. കേസില്‍ ഇതുവരെ 30 സാക്ഷികളെ വിസ്തരിച്ചു. ഇനി അന്വേഷണ ഉദ്യോഗസ്ഥനെ കൂടി വിസ്തരിച്ചാല്‍ ആദ്യഘട്ട വിചാരണ പൂര്‍ത്തിയാകും. തിരുവനന്തപുരം ആറാം അഡീഷനല്‍  സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

English Summary:

Nandancode mass murder trial: Accused Kadeel Jinson Raj brutally murdered four relatives, using an axe and knife. The trial continues in Thiruvananthapuram.