ഇന്നത്തെ പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നെന്ന് കെഎസ്യു; യുട്യൂബൽ ചാനലിലെ 32 ചോദ്യങ്ങൾ
കോഴിക്കോട്∙ ഇന്നത്തെ എസ്എസ്എൽസി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നെന്ന ആരോപണവുമായി കെഎസ്‌യു. കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളിൽ ഭൂരിഭാഗവും എംഎസ് സൊല്യൂഷൻസ് പ്രവചിച്ച മേഖലയിൽ നിന്നാണെന്നാണ് ആരോപണം. 32 ചോദ്യങ്ങൾ വന്നത് ഇന്നലെ യുട്യൂബ് ചാനലിൽ പരാമർശിച്ച മേഖലയിൽ നിന്നെന്നാണ് കെഎസ്‍യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ആരോപിച്ചു.

ഇന്നലെ രാത്രി എംഎസ് സൊലൂഷ്യന്‍സ് നടത്തിയ ലൈവിൽ പരാമര്‍ശിച്ച മേഖലയിൽ നിന്നുള്ള ചോദ്യങ്ങള്‍ പരീക്ഷയിൽ വന്നിട്ടുണ്ട്. ചോദ്യങ്ങള്‍ പറയുന്നതിനു പകരം ചോദ്യം വരാൻ സാധ്യതയുള്ള ഓരോ പാഠഭാഗങ്ങളെയും കുറിച്ചാണ് യുട്യൂബ് ചാനലിലൂടെ പറഞ്ഞത്. ഈ പാഠഭാഗം പഠിച്ചാൽ മതിയെന്ന തരത്തിലായിരുന്നു ലൈവ് വിഡിയോ.
ഇതു പുതിയ തന്ത്രത്തിന്‍റെ ഭാഗമാണെന്നും എംഎസ് സൊല്യൂഷൻസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കാൻ 1500 രൂപ വീതം കുട്ടികളിൽനിന്ന് ഈടാക്കുന്നുണ്ട്. ചാരിറ്റിയുടെ മറവിലാണ് ഈ പണപ്പിരിവ്. ഭരണകൂടത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട റാക്കറ്റാണ് ഇതിനു പിന്നിലെന്നും കെഎസ്‌യു ആരോപിച്ചു.