മുംബൈയിൽ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് യാത്രാബോട്ട് കടലിൽ മുങ്ങി; 13 മരണം
മുംബൈ∙ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് എലഫന്റാ ദ്വീപിലേക്കു യാത്രക്കാരുമായി പോയ ഫെറി ബോട്ട് കടലില്‍ മുങ്ങി 13 മരണം. 101 പേരെ രക്ഷിച്ചു. സ്പീഡ് ബോട്ടിൽ ഇടിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

നീല്‍കമല്‍ എന്ന ബോട്ടാണു മുങ്ങിയത്. നവി മുംബൈയിലെ ഉറാനു സമീപമാണ് അപകടം. ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, നാവികസേന, പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
നാവികസേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം വിട്ടാണ് യാത്ര ബോട്ടിലേക്ക് ഇടിച്ചുകയറിയതെന്ന് നാവികസേന അറിയിച്ചു. നാവികസേനാ ബോട്ടിന്റെ എൻജിന്‍ അടുത്തിടെ മാറ്റുകയും പുതിയ എൻജിന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേരാണ് ഉണ്ടായിരുന്നത്.
4 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ടിക്കറ്റ് നല്‍കാത്തതിനാല്‍ യാത്രാ ബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്.