‘അമിത് ഷാ രാജിവയ്ക്കണം’: നീലവസ്ത്രം ധരിച്ച് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം, സഭാ നടപടികൾ നിർത്തിവച്ചു
ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമായേക്കും. അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്തു പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. അംബേദ്കർ പ്രതിമയ്ക്കു മുന്നിലാണു നീല വസ്ത്രം ധരിച്ച് ഇന്ത്യാ മുന്നണി എംപിമാർ പ്രതിഷേധിച്ചത്.

ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമായേക്കും. അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്തു പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. അംബേദ്കർ പ്രതിമയ്ക്കു മുന്നിലാണു നീല വസ്ത്രം ധരിച്ച് ഇന്ത്യാ മുന്നണി എംപിമാർ പ്രതിഷേധിച്ചത്. ദലിത് സമരങ്ങളുടെ പ്രതീകമായാണ് നീല നിറത്തിലുള്ള വസ്ത്രം ധരിച്ചത്. ഇന്ന് കോൺഗ്രസ് പിസിസികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ പാർലമെന്റിലെ ഇരുസഭകളും ഇന്ന് ഉച്ചയ്ക്ക് 2 മണിവരെ നിർത്തിവച്ചു. ഭരണപക്ഷ – പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം നടക്കുന്നതിനാൽ രാവിലെ11 മണിയോടെ സഭാ നടപടികൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് സഭാ നടപടികൾ ഉച്ചയ്ക്ക് 2 മണിവരെ നിർത്തി വച്ചത്.
അമിത് ഷായുടെ അംബേദ്കർ പരാമർശം പങ്കുവച്ച കോൺഗ്രസ് നേതാക്കൾക്ക് എക്സ് നോട്ടിസ് അയച്ചു. വിഷയത്തിൽ സൈബർ ക്രൈം കോഓർഡിനേറ്റർ നേരത്തേ എക്സിനോട് വിശദീകരണം ചോദിച്ചിരുന്നു. പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്ക് എക്സിന്റെ കാരണം കാണിക്കൽ നോട്ടിസ്. അതേസമയം, ഭരണപക്ഷ എംപിമാരും പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയാണ്. പാർലമെന്റ് കവാടത്തിലാണു സ്പീക്കറുടെ റൂളിങ് മറികടന്ന് ഭരണകക്ഷി എംപിമാർ പ്രതിഷേധിക്കുന്നത്. പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ രാജി ആവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം.