മെഡിക്കൽ മാലിന്യം നീക്കൽ; ചെലവ് കേരളം നൽകണമെന്ന് ഹരിത ട്രൈബ്യൂണൽ
ചെന്നൈ ∙ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ മാലിന്യം തിരുനെൽവേലി ജില്ലയിൽ തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കും. തുടർച്ചയായി ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ബെഞ്ച്, മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനാണു പ്രവർത്തിക്കാൻ അനുമതി നൽകുന്നതെന്നും കേരളത്തോടു ചോദിച്ചു.

മാലിന്യം നീക്കാനുള്ള മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽനിന്ന് ഈടാക്കണമെന്നും സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. മുൻപും സമാന സംഭവങ്ങളിൽ ഹരിത ട്രൈബ്യൂണൽ കേരളത്തിനെതിരെ കേസെടുത്തിരുന്നു.
അതേസമയം, തിരുനെൽവേലി ജില്ലയിൽ മാലിന്യം തള്ളിയതു കണ്ടെത്തിയതിനെത്തുടർന്നു തമിഴ്‌നാട് പൊലീസ് കേരള അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി. ഉപയോഗിച്ച സിറിഞ്ച്, പിപിഇ കിറ്റുകൾ, രോഗികളുടെ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ രേഖകൾ എന്നിവ ഉൾപ്പെടെയാണു തള്ളിയത്. കണ്ടാൽ അറിയാവുന്ന 3 പേർക്കെതിരെ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് അന്വേഷണം നടത്തുകയാണ്.
മലിനീകരണ തോത് വിലയിരുത്താൻ മലിനീകരണ നിയന്ത്രണ ബോർഡിലെയും ഗ്രാമവികസന വകുപ്പിലെയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കന്യാകുമാരി, കോയമ്പത്തൂർ, ഗൂഡല്ലൂർ, തേനി എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിൽ പട്രോളിങ് ശക്തമാക്കി.