‘വായ്പാ തുക തിരിച്ചടയ്ക്കണം’; ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നോട്ടിസ്: വീഴ്ച പറ്റിയെന്ന് കെഎസ്എഫ്ഇ
കൽപറ്റ∙ വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത് അബദ്ധത്തിലെന്ന് കെഎസ്എഫ്ഇ. ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതരായ രണ്ടുപേര്‍ക്ക് വായ്പാ തുക ഉടന്‍ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നോട്ടിസ് ലഭിച്ചത്. ഇതിനു പിന്നാലെ മുസ്‌ലിം

കൽപറ്റ∙ വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയത് അബദ്ധത്തിലെന്ന് കെഎസ്എഫ്ഇ. ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതരായ രണ്ടുപേര്‍ക്ക് വായ്പാ തുക ഉടന്‍ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നോട്ടിസ് ലഭിച്ചത്. ഇതിനു പിന്നാലെ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധവുമായി ബ്രാഞ്ച് ഓഫിസിലെത്തി. എന്നാൽ കംപ്യൂട്ടറിൽ വന്ന തകരാറാണ് രണ്ട് പേർക്ക് നോട്ടിസ് പോകാൻ കാരണമെന്നാണ് മേപ്പാടി ബ്രാഞ്ച് മനേജർ തോമസ് അറിയിച്ചത്. സംഭവത്തിൽ വീഴ്ച പറ്റി. നോട്ടിസ് അയയ്ക്കാൻ പാടില്ലായിരുന്നു. ഇതിന് മുൻപ് ഇങ്ങനെ സംഭവമുണ്ടായിട്ടില്ല. ദുരന്തബാധിതരോട് അനുഭാവപൂർവമായ സമീപനമാണ് ഇതുവരെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് ചൂരൽമല സ്വദേശികളായ സൗജത്ത്, മിന്നത്ത് എന്നിവർക്കാണ് കെഎസ്എഫ്ഇയിൽ നിന്നും നോട്ടിസ് ലഭിച്ചത്. ഉരുള്‍പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായ ഇവർ താൽക്കാലിക വാടക വീടുകളിലാണ് താമസിക്കുന്നത്. നിത്യച്ചെലവിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടെയാണ് കെഎസ്എഫ്ഇയുടെ നോട്ടിസ് ലഭിച്ചത്.
ദുരിത ബാധിതരിൽ നിന്ന് ഇഎംഐ ഉൾപ്പെടെ വായ്പകൾ തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കരുതെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. മുൻപ് ഗ്രാമീൺ ബാങ്ക് വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ദുരന്തബാധിതർക്ക് നോട്ടിസ് നൽകിയതു വലിയ വിവാദമായിരുന്നു.