കോഴിക്കോട്∙ സാഹിത്യ നഗരം എന്നത് പ്രശസ്തിക്കപ്പുറം മഹത്വമാണെന്ന് മേയർ ബീന ഫിലിപ്പ്. സാഹിത്യ നഗര പദവി നിലനിർത്തേണ്ടത് ജനകീയ ഇടപെടലുകളിലൂടെ ആയിരിക്കണമെന്നും ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു. സാഹിത്യ നഗരത്തിലെ മലയാള പ്രൗഢി തിരികെ കൊണ്ടു വരാൻ മലയാള മനോരമ സംഘടിപ്പിച്ച ‘മറക്കരുത് മലയാളം’ ആശയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ജനത്തിനാണ് പദവി ലഭിച്ചത്. കോർപറേഷൻ അതിന് നിമിത്തമായി മാറിയെന്നു മാത്രം. നഗരത്തിലെ ബോർഡുകൾ മലയാളത്തിൽ എഴുതാൻ ആവശ്യമായ നടപടി കോർപറേഷന്റെ ഭാഗത്തു നിന്നുണ്ടാകും. കോർപറേഷന്റെ അധികാര പരിധിയിലുള്ള മുഴുവൻ സ്കൂളുകളിലും നഗരത്തിലെ കടകളിലും ബസ്സുകളിലും ‘സാഹിത്യ നഗരം’ ലോഗോ പതിപ്പിക്കാനുള്ള നടപടി സ്വീകരിക്കും.

സാഹിത്യ നഗരത്തിലെ മലയാള പ്രൗഢി തിരികെ കൊണ്ടു വരാൻ മലയാള മനോരമ കോഴിക്കോട്ടു സംഘടിപ്പിച്ച ചർച്ച മേയർ ബീന ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു. ചിത്രം. സജേഷ് പി.ശങ്കരൻ∙ മനോരമ
ADVERTISEMENT

വലിയ ആർഭാടമായിട്ടല്ലെങ്കിലും ചെറിയ സാഹിത്യോത്സവങ്ങൾ സ്ഥിരമായി നടക്കണം. മനുഷ്യന്റെ സംസ്കാരത്തെ, മാനവികതയെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമാണ് സാഹിത്യനഗര പദവി. പൊതു ഇടങ്ങളിൽ സാഹിത്യവുമായി ബന്ധപ്പെട്ട ക്യൂ ആർ കോഡുകൾ സ്ഥാപിച്ച് സാഹിത്യത്തെ സർവ വ്യാപിയാക്കാനുള്ള നടപടി സ്വീകരിക്കും. സാഹിത്യം സ്പർശിക്കാത്തതായി കോഴിക്കോട്ട് ഒന്നുമില്ലെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടതെന്നും മേയർ പറഞ്ഞു.

കേവലം ബോർഡ് മാറ്റിവയ്ക്കുന്നതല്ല ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മലയാള മനോരമ സീനിയർ കോ–ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ പറഞ്ഞു. മലയാളത്തെ തിരികെ കൊണ്ടുവരാൻ എന്തെല്ലാം ചെയ്യാനാകുമെന്നാണ് ആലോചിക്കേണ്ടത്. ഹോർത്തൂസ് സാഹിത്യോത്സവത്തിന്റെ വൻ വിജയം വ്യക്തമാക്കുന്നത് സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ എണ്ണം ഇവിടെ വളരെ കൂടുതലാണെന്നാണ്. 12 ലക്ഷത്തോളം പേരാണ് ഹോർത്തൂസ് സാഹിത്യോത്സവത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

പഠനവും ഭരണവും കോടതി നടപടികളും മാതൃഭാഷയിലാക്കണമെന്ന് സി.അരവിന്ദൻ (മലയാളം  ഐക്യവേദി) അഭിപ്രായപ്പെട്ടു. നഗരത്തിലെ ഒരു സ്കൂൾ മലയാള സൗഹൃദ വിദ്യാലയമാക്കി മാറ്റാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥല നാമങ്ങൾ മലയാളത്തിൽ മാത്രം എഴുതുന്നത് ബസ്സുകളിൽ മാത്രമാണെന്ന് ടി.കെ.ബീരാൻ കോയ (ബസ് ഉടമസ്ഥ സംഘം) പറഞ്ഞു. മലയാളത്തെ സ്നേഹിക്കാനും നിലനിർത്താനും സാഹിത്യ നഗര പദവിയെ കുറിച്ചുമെല്ലാം ലക്ഷക്കണക്കിനു യാത്രക്കാരെ ബോധവൽക്കരിക്കാൻ ബസ്സുകളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ഇംഗ്ലണ്ടിലാണ് ഏറ്റവും കൂടുതൽ സാഹിത്യ നഗരങ്ങളുള്ളതെന്നും ആ നഗരങ്ങളെല്ലാം എങ്ങനെയാണ് ഈ പദവി നിലനിർത്തി പോകുന്നതെന്ന് മനസ്സിലാക്കി ആവശ്യമായ നടപടികളുണ്ടാകണമെന്നും എൻ.കെ.രാഹുൽ (ദേവഗിരി കോളജ് മുൻ ചെയർമാൻ) പറഞ്ഞു. പെട്ടിക്കടക്കാർ മുതൽ സമൂഹത്തിലെ ഉന്നതർ വരെ സാഹിത്യനഗരത്തിന്റെ ഭാഗമാണെന്ന് കരുതി മുന്നോട്ടു പോകണമെന്ന് ടി.റനീഷ് (കോർപറേഷൻ കൗൺസിലർ) പറഞ്ഞു.

ADVERTISEMENT

കോർപറേഷൻ പരിധിയിലെ എല്ലാ ബോർഡുകളുടെ പേരും സ്ഥലപ്പേരും മലയാളത്തിൽ ആകണമെന്ന് കോർപറേഷൻ പ്രമേയം പാസാക്കുകയും ഇത് നടപ്പാക്കുകയും വേണമെന്ന് വർഗീസ് തോട്ടയ്ക്കാട് അഭിപ്രായപ്പെട്ടു. ചരിത്രവും സാഹിത്യത്തിന്റെ ഭാഗമാണെന്നും നഗരത്തിലെ കച്ചവടക്കാരുടെ ചരിത്രം രേഖപ്പെടുത്തണമെന്നും പോൾ വർഗീസ് (മലബാർ ചേംബർ ഓഫ് കൊമേഴ്സ്) പറഞ്ഞു. സാഹിത്യ നഗര പദവിയുടെ രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിനിടെ നഗരത്തിൽ മലയാളത്തിന്റെയും മലയാള സാഹിത്യത്തിന്റെയും പ്രാധാന്യം വ്യക്തമാക്കാൻ നടപ്പാക്കേണ്ട ആശയങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ച് കോർപറേഷന് കൈമാറും.

English Summary:

Kozhikode's Literary City status is a significant achievement requiring community involvement to preserve its rich Malayalam heritage. The "Marakkaruth Malayalam" initiative will implement practical steps such as multilingual signage to sustain the city's literary identity.