‘തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ കേരളം 3 ദിവസത്തിനുള്ളിൽ നീക്കണം’: ഉത്തരവിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ
ചെന്നൈ ∙ തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ 3 ദിവസത്തിനുള്ളിൽ നീക്കണമെന്നു കേരളത്തോട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. മാലിന്യം തള്ളിയതിന്റെ ഉത്തരവാദിത്തം കേരളത്തിനാണെന്നും ഇതു പലതവണയായി തുടരുകയാണെന്നും ട്രൈബ്യൂണലിന്റെ ദക്ഷിണ ബെഞ്ച് കുറ്റപ്പെടുത്തി.

ചെന്നൈ ∙ തിരുനൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ 3 ദിവസത്തിനുള്ളിൽ നീക്കണമെന്നു കേരളത്തോട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. മാലിന്യം തള്ളിയതിന്റെ ഉത്തരവാദിത്തം കേരളത്തിനാണെന്നും ഇതു പലതവണയായി തുടരുകയാണെന്നും ട്രൈബ്യൂണലിന്റെ ദക്ഷിണ ബെഞ്ച് കുറ്റപ്പെടുത്തി. മാലിന്യം നീക്കാനുള്ള ചെലവ് കേരളത്തിലെ മലിനീകരണ നിയന്ത്രണ ബോർഡ് വഹിക്കണം. സംഭവത്തിൽ ആർസിസിക്കെതിരെയും കോവളത്തെ സ്വകാര്യ ഹോട്ടലിനെതിരെയും നടപടിയെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.
മാലിന്യം തള്ളിയ സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ തുടർച്ചയായി നടക്കുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ട്രൈബ്യൂണൽ, മാലിന്യ സംസ്കരണത്തിനു സംവിധാനമില്ലാത്ത ആശുപത്രികൾക്ക് എന്തിനു പ്രവർത്തനാനുമതി നൽകുന്നതെന്നുമാണ് കേരളത്തോട് ചോദിച്ചത്.
ഉപയോഗിച്ച സിറിഞ്ചുകൾ, പിപിഇ കിറ്റുകൾ, രോഗികളുടെ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ രേഖകൾ എന്നിവ ഉൾപ്പെടെ ഉപേക്ഷിച്ച മാലിന്യങ്ങൾ നീക്കാൻ ആവശ്യമായ മുഴുവൻ ചെലവും കേരള മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് ഈടാക്കണമെന്നും ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ട്രൈബ്യൂണൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സമാന സംഭവങ്ങളിൽ ഹരിത ട്രൈബ്യൂണൽ കേരളത്തിനെതിരെ മുൻപും കേസെടുത്തിരുന്നു. കേരളം മാലിന്യം തള്ളിയ സംഭവം വിവാദമായതിനു പിന്നാലെ തമിഴ്നാട് അതിർത്തിയിലെ ചെക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.