തൃശൂർ∙ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി പാറമേക്കാവ് ദേവസ്വം. കേസിനു വേണ്ടി ഒരു മാസമായി പ്രവർത്തനത്തിലായിരുന്നു. അഭിഭാഷകർ നന്നായി വാദിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. പകൽ 9 മുതൽ വൈകിട്ട് 5വരെ റോഡിലൂടെ ആനകളെ നടത്തരുതെന്ന ഹൈക്കോടതി നിർദേശമാണ് ഏറ്റവും തടസ്സമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ ആന എഴുന്നള്ളിപ്പ് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി പാറമേക്കാവ് ദേവസ്വം. കേസിനു വേണ്ടി ഒരു മാസമായി പ്രവർത്തനത്തിലായിരുന്നു. അഭിഭാഷകർ നന്നായി വാദിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. പകൽ 9 മുതൽ വൈകിട്ട് 5വരെ റോഡിലൂടെ ആനകളെ നടത്തരുതെന്ന ഹൈക്കോടതി നിർദേശമാണ് ഏറ്റവും തടസ്സമായത്. അങ്ങനെ വന്നാൽ തൃശൂർ പൂരം നടക്കില്ല. ഒരു പൂരവും സ്വരാജ് റൗണ്ടിലേക്കെത്തില്ലെന്നും ദേവസ്വം പ്രതിനിധി പറഞ്ഞു. 

ഒരാനയും മറ്റൊരാനയും തമ്മിൽ 3 മീറ്റർ അകലം വേണമെന്ന നിബന്ധനയും പ്രശ്നം സൃഷ്ടിച്ചു. ഇത്തരം കാര്യങ്ങൾ സുപ്രീംകോടതിക്കു മുൻപാകെ ചൂണ്ടിക്കാട്ടി. കേരളത്തിലെ എല്ലാ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും ആഘോഷങ്ങൾക്കും വേണ്ടിയാണ് കോടതിയെ സമീപിച്ചത്. എല്ലാവർക്കും ആശ്വാസമാണ് വിധി. ആന എഴുന്നള്ളിപ്പിനെ എതിർക്കുന്നത് വിദേശ രാജ്യങ്ങൾ ഫണ്ട് ചെയ്യുന്ന എൻജിഒകളാണ്. അവർക്ക് പ്രത്യേക അജൻഡയുണ്ടെന്നും പാറമേക്കാവ് ദേവസ്വം പ്രതിനിധി പറഞ്ഞു. 

English Summary:

Elephant Procession: The Paramekkavu Devaswom welcomes the Supreme Court's decision regarding the elephant procession