നമ്മൾ ഇന്ത്യയിൽ അനീതിക്ക് ഇരയായവരെന്ന് വിജയ് മല്യ; ഇതും കടന്നുപോകുമെന്ന് ലളിത് മോദി
താനും ലളിത് മോദിയും സംഭാവന ചെയ്യാൻ ശ്രമിച്ച രാജ്യത്ത് അനീതിക്ക് ഇരയായവരെന്ന് വിജയ് മല്യ. സമൂഹ മാധ്യമമായ എക്സിലാണ് വിജയ് മല്യയുടെ പ്രതികരണം. ഇരുവരുടെയും മെഹുൽ ചോക്സിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടിയതിന്റെ വിവരങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പങ്കുവച്ചതിനു പിന്നാലെയാണ് സമൂഹ മാധ്യമത്തിലെ പോസ്റ്റുകൾ എന്നതാണ് ശ്രദ്ധേയം.

ന്യൂഡൽഹി∙ താനും ലളിത് മോദിയും സംഭാവന ചെയ്യാൻ ശ്രമിച്ച രാജ്യത്ത് അനീതിക്ക് ഇരയായവരെന്ന് വിജയ് മല്യ. സമൂഹ മാധ്യമമായ എക്സിലാണ് വിജയ് മല്യയുടെ പ്രതികരണം. ഇരുവരുടെയും മെഹുൽ ചോക്സിയുടെയും സ്വത്തുക്കൾ കണ്ടുകെട്ടിയതിന്റെ വിവരങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പങ്കുവച്ചതിനു പിന്നാലെയാണ് സമൂഹ മാധ്യമത്തിലെ പോസ്റ്റുകൾ എന്നതാണ് ശ്രദ്ധേയം.
‘‘എന്റെ സുഹൃത്ത് വിജയമല്യയ്ക്ക് ജന്മദിനം ആശംസിക്കുന്നു. ജീവിതത്തിൽ തീർച്ചയായും ഉയർച്ച താഴ്ചകൾ ഉണ്ടെന്ന് ഞങ്ങൾ രണ്ടുപേരും കണ്ടിട്ടുണ്ട്. ഇതും കടന്നുപോകും. വരാനിരിക്കുന്ന വർഷം നിങ്ങളുടെ വർഷമാകട്ടെ. നിങ്ങൾക്ക് ചുറ്റും സ്നേഹവും ചിരിയും ഉണ്ട്. വലിയ ആലിംഗനം’’– ലളിത് മോദി എക്സിൽ എഴുതി.
തങ്ങൾ രണ്ടുപേരും അനീതിക്ക് ഇരയായെന്ന് പറഞ്ഞാണ് വിജയ് മല്യ ലളിത് മോദിയുടെ ജന്മദിന ആശംസയോട് പ്രതികരിച്ചത്. ‘‘എന്റെ പ്രിയ സുഹൃത്തിന് നന്ദി. സംഭാവന ചെയ്യാൻ ശ്രമിച്ച രാജ്യത്ത് അനീതിക്ക് ഇരയായവരാണ് നമ്മൾ’’ – വിജയ് മല്യ എക്സിൽ എഴുതി.
വായ്പയെടുത്ത തുകയുടെ ഇരട്ടിയിലധികം തന്റെ കൈയില്‍ നിന്ന് ബാങ്കുകള്‍ തിരിച്ചുപിടിച്ചതായും രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ എക്സിൽ പോസ്റ്റ് ചെയ്തു. വായ്പയെടുത്ത തുകയേക്കാള്‍ 8000 കോടി രൂപയിലധികം പിരിച്ചെടുത്തു. വായ്പയേക്കാള്‍ ഇരട്ടിയിലധികം തുക തിരികെ പിടിച്ച ഇ.ഡിക്കും ബാങ്കുകള്‍ക്കും എന്ത് ന്യായീകരണമാണ് പറയാനുള്ളതെന്നും അദ്ദേഹം എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ ചോദിച്ചു.
‘‘1200 കോടി രൂപ പലിശ ഉള്‍പ്പടെ, 6203 കോടി കിങ് ഫിഷര്‍ എയര്‍ലൈന്‍സ് തിരിച്ചടയ്ക്കാനാണ് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ വിധിച്ചത്. എന്നാല്‍ 14,131 കോടി രൂപ ഇ.ഡി വഴി ബാങ്കുകള്‍ തിരികെ പിടിച്ചു എന്നാണ് ധനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പകളുടെ ജാമ്യക്കാരന്‍ എന്ന നിലയിലുള്ള എന്റെ ബാധ്യതകളെ കുറിച്ച് പറഞ്ഞിട്ടുള്ളതെന്തും നിയമപരമായി പരിശോധിക്കാവുന്നതാണ്. എന്നെ അധിക്ഷേപിക്കുന്നവര്‍ ഉള്‍പ്പെടെ ആരെങ്കിലും ഈ നഗ്‌നമായ അനീതിയെ ചോദ്യം ചെയ്യുമോ ?
എന്റെ പേരില്‍ സിബിഐ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ് സര്‍ക്കാരും എന്റെ വിമര്‍ശകരും പറയുന്നത്. എന്ത് ക്രിമിനല്‍ കേസാണ് സിബിഐ റജിസ്റ്റര്‍ ചെയ്തത്? ഒരിക്കലും ഒരു രൂപ പോലും കടം വാങ്ങുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനിയുടെ വായ്പകളുടെ ജാമ്യക്കാരന്‍ എന്ന നിലയിലാണ് സിബിഐ എന്നെ കുറ്റക്കാരനാക്കുന്നത്’’ – വിജയ് മല്യ എക്സിൽ കുറിച്ചു.