ന്യൂഡൽഹി∙ വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഉത്തർപ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന. 

രാമക്ഷേത്രം ഒരു വികാരമായിരുന്നു. രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല. ഇത്തരം കാര്യങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ല. ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളിൽ നിന്ന് പാഠം ഉള്‍ക്കൊണ്ട് ലോകത്തിനു തന്നെ ഇന്ത്യ മാതൃകയാകണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. 

ADVERTISEMENT

രാമക്ഷേത്രം ഒരു വിശ്വാസത്തിന്‍റെ വിഷയമായിരുന്നു. രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിദ്വേഷത്തിന്‍റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്കാരമല്ല. എല്ലാവര്‍ക്കും അവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താൻ കഴിയണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

English Summary:

Don't rake up Ram temple-like issues elsewhere: RSS chief Mohan Bhagwat