തലശേരി∙ ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍.അംബേദ്കറുടെ സംഭാവനകളെ തമസ്‌കരിച്ചു ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായും ബിജെപിയും ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലാകമാനം ബി.ആര്‍.അംബേദ്കര്‍ ദിനമായി ആചരിക്കുമെന്നും ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് ‘ജയ് ഭീം അംബേദ്കര്‍ സമ്മേളനങ്ങള്‍’ മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശേരി∙ ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍.അംബേദ്കറുടെ സംഭാവനകളെ തമസ്‌കരിച്ചു ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായും ബിജെപിയും ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലാകമാനം ബി.ആര്‍.അംബേദ്കര്‍ ദിനമായി ആചരിക്കുമെന്നും ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് ‘ജയ് ഭീം അംബേദ്കര്‍ സമ്മേളനങ്ങള്‍’ മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പ്രസ്താവനയക്കെതിരെ തലശേരി ടൗണില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തിനിടെ അമിത് ഷായുടെ കോലം കോണ്‍ഗ്രസ് പ്രവർത്തകർ ചേർന്ന് കത്തിച്ചു.

‘‘അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശനത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും കയ്യേറ്റം ചെയ്തത് ബിജെപി എംപിമാരാണ്. അതിനുശേഷം ബിജെപി എംപിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി കൊടുത്തു. രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാനാണു കുറെ കാലങ്ങളായി ബിജെപി ശ്രമിക്കുന്നത്. അങ്ങനെ ബിജെപി ശ്രമിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല രാഹുല്‍ ഗാന്ധി. അംബേദ്കറെ അധിക്ഷേപിച്ചതിനെതിരെ രാജ്യത്തുയര്‍ന്ന ജനരോഷത്തിലെ ശ്രദ്ധ തിരിച്ച്, അമിത് ഷായെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണു രാഹുല്‍ ഗാന്ധിക്കെതിരെ ഉയർന്ന വ്യാജ ആരോപണം.’’ – കെ.സുധാകരന്‍ പറഞ്ഞു. 

ADVERTISEMENT

‘‘സംഘപരിവാറുകാർ ഇന്ത്യന്‍ ഭരണഘടനയെക്കാള്‍ പ്രാധാന്യം നല്‍കുന്നതു മനുസ്മൃതിക്കാണ്. അതിനാലാണ് ബി.ആര്‍.അംബേദ്കറെ അധിക്ഷേപിക്കാന്‍ ബിജെപി തയാറായത്. അമിത് ഷായുടെ പ്രസ്താവനയിലൂടെ ബിജെപിയുടെ ദലിത് വിരുദ്ധത പ്രകടമാണ്. ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നോട്ടു പോകുന്ന ബിജെപിക്കു ഭരണഘടനയോടും രാജ്യത്തോടും ഒരു കടപ്പാടുമില്ല. ബി.ആര്‍.അംബേദ്കര്‍ക്ക് വേണ്ടി ശബ്ദിച്ചതിനു രാഹുല്‍ ഗാന്ധിയുടെ പേരില്‍ കേസെടുക്കാനാണു മോദി സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അതിനെ തന്റേടത്തോടെ നേരിടും. അംബേദ്കറെയും ഇന്ത്യന്‍ ഭരണഘടനയെയും ഏറെ ബഹുമാനിക്കുന്ന ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയതിന് ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറഞ്ഞു മന്ത്രിസ്ഥാനം രാജിവക്കണം.’’ – കെ സുധാകരന്‍ ആവശ്യപ്പെട്ടു.

English Summary:

B.R. Ambedkar's legacy is under attack, alleges K. Sudhakaran. Kerala will honor Ambedkar by celebrating Republic Day as Ambedkar Day