എംടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മകളെ ഫോൺ വിളിച്ചു സംസാരിച്ച് രാഹുൽ ഗാന്ധി
| MT Vasudevan Nair
കോഴിക്കോട്∙ വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കു വേണ്ടി പ്രാർഥനയോടെ മലയാളികൾ. വെള്ളിയാഴ്ച 11 മണിയോടെ ഹൃദയസ്തംഭനമുണ്ടായി എന്നറിയിച്ച് മെഡിക്കൽ ബുള്ളറ്റിൻ വന്നതോടെയാണ് ആശങ്ക വർധിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എംടിയുടെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം നിരീക്ഷിക്കുന്നു.

ശ്വാസതടസ്സത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെ എംടി ഐസിയുവിൽ തുടരുകയാണ്. ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഏറ്റവും ഒടുവിൽ മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നത്.
സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശുപത്രിയിൽ എത്തി. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവരാണ് ആശുപത്രിയിൽ എത്തിയത്. എം.എൻ.കാരശ്ശേരി ഉൾപ്പെടെയുള്ള എഴുത്തുകാരും രാവിലെ മുതൽ ആശുപത്രിയിൽ ഉണ്ടായിരുന്നു.
അതിനിടെ എംടിയുടെ മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു. അശ്വതിയെ ഫോണിൽ വിളിച്ചാണ് എംടിയുടെ ചികിത്സയെ സംബന്ധിച്ചും ആരോഗ്യനിലയെ സംബന്ധിച്ചും രാഹുൽ ഗാന്ധി തിരക്കിയത്. എംടി എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നു രാഹുൽ ഗാന്ധി ആശംസിക്കുകയും ചെയ്തു.