‘മകൾ ഉറങ്ങുകയാണെന്ന് വിചാരിച്ചു; കുഞ്ഞിനോട് അനീഷയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു, പക്ഷേ കൊല്ലുമെന്ന് കരുതിയില്ല’
കൊച്ചി∙ കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസ്സുകാരിയെ രണ്ടാനമ്മ അനീഷ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് അജാസ് ഖാൻ. അജാസിനു കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ചോദ്യം ചെയ്‌ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു. ആറു വയസ്സുകാരി മുസ്കാന്‍റെ സംസ്കാര നടത്തി. ഇന്നു രാവിലെ 11 മണിയോടെ നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു ചടങ്ങുകൾ. കേസിൽ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ ഇന്നു വിശദമായി ചോദ്യം ചെയ്യും.

കൊച്ചി∙ കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസ്സുകാരിയെ രണ്ടാനമ്മ അനീഷ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് അജാസ് ഖാൻ. അജാസിനു കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ചോദ്യം ചെയ്‌ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു. ആറു വയസ്സുകാരി മുസ്കാന്‍റെ സംസ്കാര നടത്തി. ഇന്നു രാവിലെ 11 മണിയോടെ നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു ചടങ്ങുകൾ. കേസിൽ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ ഇന്നു വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിന് പിന്നിൽ ബാഹ്യപ്രേരണ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
രണ്ടു മക്കളെയും തല്ലുന്ന ശീലം അനീഷയ്ക്ക് ഉണ്ടായിരുന്നു. കുഞ്ഞിനോട് ഭാര്യയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു. പക്ഷേ കൊല്ലുമെന്ന് കരുതിയില്ല. കുഞ്ഞിനെ തല്ലരുതെന്ന് അനീഷയോട് പറഞ്ഞിട്ടുണ്ടായിരുന്നു. അനീഷ കുട്ടികളെ തല്ലുന്നുവെന്ന് അയൽക്കാരും തന്നോട് പറഞ്ഞിട്ടുണ്ട്. കുഞ്ഞ് മരിച്ച അന്ന് രാത്രി പത്തരയ്ക്ക് വീട്ടിലെത്തിയിരുന്നു. അപ്പോൾ സംശയം ഒന്നും തോന്നിയില്ല. വീണ്ടും പണി സ്ഥലത്തേക്കു പോയി. ജോലികഴിഞ്ഞ് ഒരു മണിക്കാണ് മടങ്ങിയെത്തിയത്. അപ്പോൾ കുട്ടി ഉറങ്ങുകയാണെന്നാണ് കരുതിയത്. രാവിലെ അനീഷ തന്നെയാണ് കുഞ്ഞ് എഴുന്നേൽക്കുന്നില്ല എന്നു പറഞ്ഞ് നിലവിളിച്ചതെന്നും അജാസ് പറഞ്ഞു.
അനീഷ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കോടതി യുവതിയെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അനീഷയുടെ ബാധ മാറ്റാമെന്ന് വാഗ്ദാനം ചെയ്ത നെല്ലിക്കുഴി സ്വദേശി നൗഷാദിനെതിരെ ദുർമന്ത്രവാദം പ്രചരിപ്പിച്ചതിനു പ്രത്യേക കേസും പൊലീസ് ചുമത്തിയിട്ടുണ്ട്.