സന്നിധാനത്ത് കാട്ടുപന്നി ആക്രമണം; 9 വയസുകാരന് ഗുരുതര പരുക്ക്
Mail This Article
×
ശബരിമല∙ ദർശനത്തിന് എത്തിയ 9 വയസുകാരന് സന്നിധാനത്ത് വച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു. ആലപ്പുഴ പഴവീട് മച്ചിങ്ങ പറമ്പിൽ മനോജിന്റെ മകൻ ശ്രീഹരിക്കാണ് പരുക്കേറ്റത്. സന്നിധാനം കെഎസ്ഇബി ഓഫിസിന് എതിർവശത്ത് വച്ച് ശനിയാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.
പിതാവ് മനോജ് അടങ്ങുന്ന ഇരുപത്തിയൊന്നംഗ സംഘത്തോടൊപ്പം ദർശനത്തിനായി എത്തിയതായിരുന്നു ശ്രീഹരി. മരക്കൂട്ടത്തു നിന്നും ശരംകുത്തി വഴി എത്തി വലിയ നടപ്പന്തൽ ഭാഗത്തേക്ക് ഇറങ്ങവെ പാഞ്ഞെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വലതുകാലിന്റെ മുട്ടിന് മുകളിലായി ഗുരുതര പരുക്കേറ്റ ശ്രീഹരിയെ സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് കണ്ണൂർ സ്വദേശിയായ എഎസ്ഐയ്ക്ക് പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റിരുന്നു.
English Summary:
Child injured in wild boar attack in sabarimala : Sabarimala wild boar attack injures nine-year-old boy. Shrehari, from Alappuzha, sustained serious injuries near the Sannidhanam KSEB office while descending from Marakkoottam with his family during the pilgrimage.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.