വെള്ളച്ചാട്ടത്തിന് സമീപം വസ്ത്രങ്ങൾ, ഹോസ്റ്റലിൽ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്; ഇടുക്കിയില് 2 വിദ്യാർഥികൾ മുങ്ങിമരിച്ചു
അരുവിക്കുത്ത്∙ ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണ് 2 എൻജിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ അലക്സാ റെജി, ഡോണൽ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു അപകടം.

അരുവിക്കുത്ത് ∙ മുട്ടത്തെ യുണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ 2 വിദ്യാർഥികളെ അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളജിലെ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരെയാണ് വൈകിട്ട് അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ നിന്നു കണ്ടെത്തിയത്. കോളജിൽ നിന്ന് 3 കിലോ മീറ്റർ ദൂരത്താണ് വെള്ളച്ചാട്ടം.
ഡോണൽ ഷാജിയെ വെള്ളച്ചാട്ടത്തിലെ കയത്തിൽ നിന്ന് വൈകിട്ട് 6.30നാണ് നാട്ടുകാർ കണ്ടെത്തിയത്. തുടർന്നു തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും എത്തി കയത്തിൽ നിന്നും 50 മീറ്റർ താഴെനിന്നും നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തി. ഈ തിരച്ചിലിലാണ് അക്‌സയെ കണ്ടെത്തിയത്. രാവിലെ മുതൽ ഇവരെ കാണാനില്ലെന്ന് സഹപാഠികൾ പറഞ്ഞിരുന്നു. രാവിലെ മുതൽ സഹപാഠികൾ ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഫോണുകളിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
അതിനിടെ ഇവിടെ കുളിക്കാനെത്തിയ പ്രദേശവാസികൾ ഫോൺ കണ്ടെത്തി. ഇതോടെയാണ് അപകടവിവരം അറിയുന്നത്. വെള്ളച്ചാട്ടത്തിന് സമീപം ഇരുവരുടെയും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുളിക്കുന്നതിനിടെ അപകടത്തിൽ പെട്ടതാണെന്നാണ് സൂചന. വീട്ടിലേക്ക് പോവുകയാണെന്നറിയിച്ചാണ് പെൺകുട്ടി ഹോസ്റ്റലിൽ നിന്നും രാവിലെ പോയത്. ഇരുവരുടെയും മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുത്തൊഴുക്കുള്ളതും നിരവധി കയങ്ങളുമുള്ള പ്രദേശമാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം.