തിരുവനന്തപുരം∙ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ച് ബിജെപി. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകൾ ഒഴിച്ചുള്ള ബാക്കി ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി ബിജെപി സംസ്ഥാന നേതൃത്വം വിഭജിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളെ മൂന്ന് സംഘടനാ ജില്ലകളായും ബാക്കിയുള്ള ജില്ലകളെ രണ്ട് സംഘടനാ ജില്ലകളുമായാണ് വിഭജിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ നിയമസഭാ മണ്ഡലങ്ങളെയും രണ്ട് സംഘടനാ മണ്ഡലങ്ങളായും വിഭജിച്ചിട്ടുണ്ട്. ഇതോടെ 140 നിയമസഭാ മണ്ഡലങ്ങൾക്ക് കീഴിൽ 280 സംഘടനാ മണ്ഡലങ്ങളും ഇനി ബിജെപിക്ക് കേരളത്തിൽ ഉണ്ടാകും. അതേസമയം നിലവിലുള്ള ബിജെപിയുടെ ജില്ലാ സെക്രട്ടറിമാരും ജില്ലാ കമ്മറ്റികളും തുടർന്നും ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. 

ADVERTISEMENT

കേരളത്തിലെ 30 സംഘടനാ ജില്ലകളായി വിഭജിച്ചത് ഇങ്ങനെ

∙ തിരുവനന്തപുരം–  തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം സിറ്റി 

∙ കൊല്ലം – കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ് 

∙ പത്തനംതിട്ട  –  പത്തനംതിട്ട 

ADVERTISEMENT

∙ ആലപ്പുഴ –  ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത് 

∙ കോട്ടയം – കോട്ടയം വെസ്റ്റ്, കോട്ടയം ഈസ്റ്റ് 

∙ ഇടുക്കി – ഇടുക്കി നോർത്ത്,  ഇടുക്കി സൗത്ത് 

∙ എറണാകുളം –  എറണാകുളം സിറ്റി, എറണാകുളം നോർത്ത്, എറണാകുളം ഈസ്റ്റ് 

ADVERTISEMENT

∙ തൃശൂർ – തൃശൂർ സിറ്റി, തൃശൂർ നോർത്ത്, തൃശൂർ സൗത്ത് 

∙ പാലക്കാട് – പാലക്കാട് ഈസ്റ്റ്, പാലക്കാട് വെസ്റ്റ്

∙ മലപ്പുറം – മലപ്പുറം സെൻട്രൽ, മലപ്പുറം വെസ്റ്റ്, മലപ്പുറം ഈസ്റ്റ്

∙ കോഴിക്കോട് –  കോഴിക്കോട് നോർത്ത്, കോഴിക്കോട് റൂറൽ, കോഴിക്കോട് സിറ്റി 

∙ വയനാട് –  വയനാട്

∙ കണ്ണൂർ –  കണ്ണൂർ നോർത്ത്, കണ്ണൂർ സൗത്ത് 

∙ കാസർകോട് –  കാസർകോട് 

നേരത്തേ കേരളത്തിലെ 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ച് 31 ജില്ലകളാക്കി തിരിച്ച് പ്രവർത്തനം ശക്തിപ്പെടുത്താൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായിരുന്നു. വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരമാവധി നേട്ടമുണ്ടാക്കുന്നത് ലക്ഷ്യമിട്ടാണ് മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിൽ 31 ജില്ലകളാക്കുന്നതെന്നായിരുന്നു നേതൃത്വം സൂചിപ്പിച്ചിരുന്നത്.

12.53 ലക്ഷം വോട്ടർമാരുള്ള മലപ്പുറം വെസ്റ്റ് ആണ് ഏറ്റവും അധികം വോട്ടർമാരുള്ള സംഘടനാ ജില്ല. 3.58 ലക്ഷം വോട്ടർമാരുള്ള ഇടുക്കി നോർത്ത് ആണ് ഏറ്റവും കുറവ് വോട്ടർമാരുള്ള സംഘടനാ ജില്ല.

English Summary:

BJP's Election Strategy: BJP Strengthens Kerala Base with 30-District Restructure