‘നല്ല കുപ്പായവും ലിപ്സ്റ്റിക്കും, കാറിൽ പോകണോ?, വൺ, ടൂ, ത്രീ...’: വാവിട്ട വാക്കുകളുടെയും നേതാക്കൾ
കോട്ടയം ∙ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നു പാർലമെന്റിലേക്കു ജയിച്ചത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന കടുത്ത ആരോപണം സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ വിജയരാഘവൻ ഉന്നയിച്ചത് സിപിഎം വയനാട് ജില്ലാസമ്മേളനത്തിന്റെ വേദിയിലാണ്. ആ പരാമർശം ഇന്ത്യാ സഖ്യത്തിന്റെ നേതാവായ രാഹുലിനെതിരെ ദേശീയതലത്തിൽ ബിജെപി ആയുധമാക്കാനിടയുണ്ടായിരിക്കെ, വിജയരാഘവനെ പിന്തുണച്ച് സിപിഎം നേതാക്കളാരും എത്തിയില്ലെന്നതും ശ്രദ്ധേയം. വിജയരാഘവന്റെ ‘വാ വിട്ട വാക്കുകൾ’ പാർട്ടിക്കും ഇടതുമുന്നണിക്കും തലവേദനയാകുന്നത് ഇതാദ്യമല്ല.

അടിച്ചാല്‍ തിരിച്ചടിക്കുമെന്ന നിലപാട് ആവര്‍ത്തിച്ചായിരുന്നു മുൻ മന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ എം.എം.മണി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. സിപിഎം മറയൂര്‍ ഏരിയാ സമ്മേളനത്തിലായിരുന്നു മണിയുടെ പ്രസംഗം. അടിച്ചാല്‍ ശക്തമായി തിരിച്ചടിക്കണം. അടിയുടെ കാര്യത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് ആശാനാണെന്നും മണി പറഞ്ഞു. പി. ജയരാജന്റെ ‘ശുംഭൻ’ പരാമർശവും പിണറായി വിജയന്റെ പരനാറി പ്രയോഗവുമൊക്കെ വിവാദമായിട്ടുണ്ടെങ്കിലും വിജയരാഘവനും എം.എം.മണിയും നടത്തുന്ന ‘കടുത്ത പ്രയോഗങ്ങൾ’ പലപ്പോഴും പാർട്ടിക്കു തലവേദനയാകാറുണ്ട്.
വിജയരാഘവന്റെ വിവാദങ്ങൾ
∙ ആലത്തൂരിൽ രമ്യയ്ക്കെതിരെ
2019 മാർച്ച്. പൊന്നാനിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിലാണ് വിജയരാഘവന്‍ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘‘കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചാരണത്തിന് മുന്‍പ് തങ്ങളെ കാണാന്‍ എത്തുന്നത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിനു ശേഷം ആ പെണ്‍കുട്ടി പി.കെ. കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിനു ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ല’’ – ഇതായിരുന്നു വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമർശം.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പോയപ്പോഴും വിജയരാഘവന്‍ വായ അടച്ചില്ല. ആ വിവാദം അടങ്ങും മുൻപ് സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ ലീഗ് വര്‍ഗീയധ്രുവീകരണം നടത്തിയെന്ന് പാർട്ടി മുഖപത്രത്തിൽ ലേഖനവും എഴുതി.
∙ മാധ്യമപ്രവർത്തകരെയും വിടാതെ
മാധ്യമപ്രവർത്തകർക്കെതിരെയും വിജയരാഘവൻ അധിക്ഷേപം നടത്തിയിട്ടുണ്ട്. ‘‘കുറച്ചാളുകളെ ശമ്പളം കൊടുത്ത് വടികൊടുത്ത് നിർത്തിയിട്ടുണ്ട്, കേരളം മോശമാണ് എന്ന് ലോകത്തോടു വിളിച്ചു പറയാൻ. നല്ല കുപ്പായവും നല്ല തുണിയും നല്ല ലിപ്സ്റ്റിക്കും കണ്ടാൽ മനസ്സിലാക്കേണ്ടത് ഏറ്റവും നല്ല കളവു പറയുന്ന ആളാണ് എന്നാണ്. അതിൽ തെറ്റില്ല. നമ്മൾ ജീവിക്കാൻ വേണ്ടി എന്തെല്ലാം ജോലി ചെയ്യും. ആ കൂട്ടത്തിൽ ഒരു ജോലി ആണെന്ന് മനസ്സിലാക്കണം’’ – വിജയരാഘവൻ പറഞ്ഞു.
∙ കാറിൽ പോകേണ്ട കാര്യമുണ്ടോ?
വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സിപിഎം ഏരിയ സമ്മേളനം നടത്തിയതു വിവാദമായതിനു പിന്നാലെ, അതിനെ ന്യായീകരിച്ച് വിജയരാഘവൻ നടത്തിയ പ്രസംഗത്തിന്റെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ‘കാറില്‍ പോകേണ്ട കാര്യമുണ്ടോ, നടന്നും പോകാമല്ലോ’ എന്നായിരുന്നു കുന്നംകുളം ഏരിയാ സമ്മേളനത്തില്‍ വിജയരാഘവന്‍ ചോദിച്ചത്. ‘റോഡില്‍ പൊതുയോഗം വച്ചതിനു സുപ്രീം കോടതിയില്‍ പോവുകയാണ്. വല്യ പബ്ലിസിറ്റി കിട്ടും. അല്ലെങ്കില്‍ ഇവിടെ ട്രാഫിക് ജാമില്ലേ. എല്ലാവരും കൂടി കാറില്‍ പോകാതെ നടന്നു പോകാമല്ലോ. 25 കാറു പോവുമ്പോള്‍ 25 ആളേ പോകുന്നുള്ളൂ എന്നതാണ് സത്യം. കാറുള്ളവര്‍ കാറില്‍ പോകുന്നതുപോലെ തന്നെ പാവങ്ങള്‍ക്ക് ജാഥ നടത്താനും അനുവാദം വേണം’ എന്നായിരുന്നു വിജയരാഘവന്റെ പ്രസംഗം.
∙ മലമേലെ ‘മണിപ്രവാളം’
സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതിൽ ഒട്ടും മടികാട്ടാത്തയാളാണ് എം.എം.മണി. കെ.കെ. രമയ്ക്കെതിരെ നിയമസഭയിലായിരുന്നു മണിയുടെ പ്രസംഗം. ‘‘ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു, മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ. ഞാന്‍ പറയാം, ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങൾ ഉത്തരവാദികളല്ല’’. ഇത്രയും സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടും മണിയെ തിരുത്താൻ സിപിഎം തയാറായില്ല. അതിൽ തെറ്റൊന്നുമില്ലായിരുന്നു പാർട്ടിയുടെ ന്യായീകരണം.
∙ വൺ ടൂ ത്രീ...
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് 2012 മേയ് 25നു മണി തൊടുപുഴയിലെ മണക്കാട്ട് വിവാദ പ്രസംഗം നടത്തിയത്. ‘‘പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്‌തും സിപിഎമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയാറാക്കിയാണു കൈകാര്യം ചെയ്‌തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ 3 പേരെ കൊന്നു. ഒന്നാമനെ വെടിവച്ചുകൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേട്ടിൽ ഒരാളെയും കൊന്നു. വൺ, ടൂ, ത്രീ, ഫോർ... ’’. പ്രസംഗത്തെത്തുടർന്നു മണിക്കെതിരെ 4 കേസുകൾ വന്നു. 46 ദിവസം ജയിലിലുമായി.
∙ പൊലീസുകാർക്കെതിരെ നിരന്തരം
കേസെടുക്കാൻ കഴിയില്ലെങ്കിൽ പൊലീസുകാർ കാക്കിക്കുപ്പായം ഊരിവച്ച് ബാർബർ ഷോപ്പ് തുടങ്ങണമെന്ന മണിയുടെ പ്രസംഗത്തിനെതിരെ 2014 ഒക്ടോബറിൽ ബാർബർമാരുടെ സംഘടന രംഗത്തുവന്നിരുന്നു. മണിയുടെ മുടിയും താടിയും വെട്ടില്ലെന്നു സംഘടന തീരുമാനമെടുത്തു. ഖേദം പ്രകടിപ്പിച്ചാണ് അന്ന് അദ്ദേഹം തലയൂരിയത്.
∙ തോട്ടം തൊഴിലാളികൾക്കെതിരെ
പെമ്പിളൈ ഒരുമൈ സമരത്തിൽ പങ്കെടുത്ത തോട്ടം തൊഴിലാളിസ്ത്രീകളെ അവഹേളിച്ച് 2017 ഏപ്രിലിൽ മന്ത്രിയായിരിക്കെ നടത്തിയ പ്രസംഗത്തെത്തുടർന്നു മൂന്നാറിൽ സംഘർഷവും സംസ്ഥാനമൊട്ടാകെ പ്രതിഷേധവും ഉയർന്നു. ഈ പരാമർശത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ക്വട്ടേഷനെടുത്ത് നടിയെ പീഡിപ്പിച്ച കേസിനെ ‘നാണംകെട്ട കേസ്’ എന്നാണ് മണി വിശേഷിപ്പിച്ചത്
∙ പ്രിൻസിപ്പലിനെതിരെ
ഇടുക്കി പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിൻസിപ്പലിനെ വ്യക്തിപരമായി അധിക്ഷേപിച്ചു പ്രസംഗിച്ചെന്ന് ആരോപണമുയർന്നത് 2016 ഫെബ്രുവരിയിലാണ്. അന്നത്തെ ഇടുക്കി എസ്ഐ കെ.വി.ഗോപിനാഥനെ ഇതേ വേദിയിൽ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. മണിയുൾപ്പെടെ 304 സിപിഎം പ്രവർത്തകർക്കെതിരെ അന്ന് ഇടുക്കി പൊലീസ് കേസെടുത്തു.