ആഭ്യന്തരം കൊടുത്തില്ല; ഏക്നാഥ് ഷിൻഡെക്ക് കടുംവെട്ട്, അജിത് പവാറിന് ധനകാര്യവും എക്സൈസും
മുംബൈ∙ മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ നഗരവികസനം, ഭവനം, പൊതുമരാമത്ത് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. അദ്ദേഹം താൽപര്യം പ്രകടിപ്പിച്ച

മുംബൈ∙ മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. കഴിഞ്ഞ സർക്കാരിലെ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ നഗരവികസനം, ഭവനം, പൊതുമരാമത്ത് എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. അദ്ദേഹം താൽപര്യം പ്രകടിപ്പിച്ച ആഭ്യന്തര വകുപ്പ് കിട്ടിയില്ല. രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ധനകാര്യവും എക്സൈസ് വകുപ്പും നൽകി. പുനരുപയോഗ ഊർജം, നിയമം, ജുഡീഷ്യറി, പൊതുഭരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി, വകുപ്പുകൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ കൈകാര്യം ചെയ്യും.
ബിജെപി മന്ത്രിമാർക്ക് അനുവദിച്ച വകുപ്പുകൾ
ചന്ദ്രശേഖർ ബവൻകുലെ (റവന്യൂ), രാധാകൃഷ്ണ വിഖെ പാട്ടീൽ (ജലവിഭവം), ചന്ദ്രകാന്ത് പാട്ടീൽ (ഉന്നത, സാങ്കേതിക വിദ്യാഭ്യാസം, പാർലമെന്ററി കാര്യം), ഗിരീഷ് മഹാജൻ (ജലവിഭവം- വിദർഭ, താപി, കൊങ്കൺ വികസന കോർപ്പറേഷൻ, ദുരന്തനിവാരണം), ഗണേഷ് നായിക്ക് (വനം), മംഗൾ പ്രഭാത് ലോധ (നൈപുണ്യ വികസനം, തൊഴിൽ, സംരംഭകത്വം, നവീകരണം, ജയ്കുമാർ റാവൽ (മാർക്കറ്റിങ് ആൻഡ് പ്രോട്ടോക്കോൾ, പങ്കജ മുണ്ടെ (പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, മൃഗസംരക്ഷണം), അതുൽ സേവ് (ഒബിസി വെൽഫെയർ, ഡയറി ഡെവലപ്‌മെന്റ്, റിന്യൂവബിൾ എനർജി), ആശിഷ് ഷേലാർ (സാംസ്കാരികം, ഐ.ടി), ജയകുമാർ ഗോർ ( ഗ്രാമവികസനം, പഞ്ചായത്തിരാജ്), സഞ്ജയ് സവ്കരെ (ടെക്സ്റ്റൈൽസ്), നിതേഷ് റാണെ (ഫിഷറീസ്,തുറമുഖം), ആകാശ് ഫണ്ട്കർ (തൊഴിൽ).
ശിവസേന മന്ത്രിമാരുടെ വകുപ്പുകൾ
ഗുലാബ്റാവു പാട്ടീൽ (ജലവിതരണവും ശുചിത്വവും), ദാദാജി ഭൂസെ (സ്കൂൾ വിദ്യാഭ്യാസം), സഞ്ജയ് റാത്തോഡ് (മണ്ണ്-ജല സംരക്ഷണം), ഉദയ് സാമന്ത് (വ്യവസായം, മറാത്തി ഭാഷ), ശംഭുരാജ് ദേശായി (ടൂറിസം, ഖനനം, വിമുക്തഭടൻമാരുടെ ക്ഷേമം), സഞ്ജയ് ഷിർസാത് (സാമൂഹിക നീതി) പ്രതാപ് സർനായിക് (ഗതാഗതം, തൊഴിലുറപ്പ്, ഹോർട്ടികൾച്ചർ), പ്രകാശ് അബിത്കർ (പൊതുജനാരോഗ്യവും കുടുംബക്ഷേമവും)
എൻസിപി മന്ത്രിമാരുടെ വകുപ്പുകൾ
ഹസൻ മുഷ്‌രിഫ് (ആരോഗ്യ വിദ്യാഭ്യാസം), ധനഞ്ജയ് മുണ്ടെ (ഭക്ഷ്യ സിവിൽ സപ്ലൈസ്), ദത്താത്രേ ഭാർനെ (സ്‌പോർട്‌സ്, യുവജനക്ഷേമം, ന്യൂനപക്ഷ വികസനം), അദിതി തത്‌കരെ (വനിതാ ശിശു വികസനം), മണിക്‌റാവു (കൃഷി).