കോഴിക്കോട്∙ ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്നതാണ് സിപിഎം കേരളത്തിൽ ചെയ്യുന്നതെന്നും ഭൂരിപക്ഷ വർഗീയത പരത്തുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സിപിഎം വർഗീയതയെ താലോലിക്കുന്നത് ശരിയല്ല. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്നതാണ് സിപിഎം കേരളത്തിൽ ചെയ്യുന്നതെന്നും ഭൂരിപക്ഷ വർഗീയത പരത്തുന്നതു സിപിഎമ്മിന്റെ അടിത്തറ ഇളക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സിപിഎം വർഗീയതയെ താലോലിക്കുന്നത് ശരിയല്ല. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കെതിരെ വിജയരാഘവൻ നടത്തിയത് ക്രൂരമായ പരാമർശമാണ്. ഡൽഹിയിൽ ഇവർക്ക് സിന്ദാബാദ് വിളിക്കുന്ന സിപിഎം ഇവിടെ വന്ന് കുറ്റം പറയുകയാണെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.

‌‘‘സിപിഎമ്മിന് വോട്ട് ചോരുകയാണെന്ന ആധിയുണ്ട്. അതിനാലാണ് പച്ചയ്ക്ക് വർഗീയത പറയുന്നത്. ഇത് കേരളമാണ് എന്ന് ഓർക്കണം. വർഗീയത പറഞ്ഞാൽ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുക. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന ട്രെൻഡ് ഉണ്ടായതു കൊണ്ടാണ് സമുദായ സംഘടനകളുമായി കൂടുതൽ അടുക്കുന്നത്’’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ADVERTISEMENT

‘‘സമയമാകുമ്പോൾ കോൺഗ്രസ്‌ അവരുടെ നേതാവിനെ നിശ്ചയിച്ചു മുന്നോട്ട് പോകും. അതിൽ ആരും വിഷമിക്കേണ്ട. ലീഗിന്റെ അഭിപ്രായം പറയേണ്ടിടത്തു പറയും. ഇനി ആര് ലീഡർ ആകുമെന്നതു സംബന്ധിച്ച ചർച്ചകൾ യുഡിഎഫിൽ പതിവാണ്. എം.ആർ.അജിത് കുമാറിനു ക്‌ളീൻ ചിറ്റ് നൽകിയതിൽ പരിശോധിച്ച് മറുപടി പറയാം. ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം തെറ്റാണ്. വയനാട് ദുരന്തബാധിതരുടെ കരട് പട്ടിക തയാറാക്കിയതിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. യുദ്ധ കാലാടിസ്ഥാനത്തിൽ നടത്തേണ്ട പുനരധിവാസം വളരെ വൈകിയിരിക്കുന്നു. ഇതിലെ അസ്വസ്ഥത സർക്കാരിനെ അറിയിച്ചിട്ടുണ്ട്’’ – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

English Summary:

P.K. Kunhalikutty criticizes CPM: Kunhalikutty compares CPM to BJP's actions in North India.