സന്നിധാനത്തും പമ്പയിലും ഭക്തജന സാഗരം; സോപാനം തിങ്ങിനിറഞ്ഞ് ഭക്തർ
ശബരിമല∙ തീർഥാടകരുടെ മഹാ പ്രവാഹത്താൽ സന്നിധാനത്തും പമ്പയിലും ഭക്തജന സാഗരമാണ്. എല്ലാ വഴികളും തിങ്ങി നിറഞ്ഞു തീർഥാടകരാണ്. പുലർച്ചെ 3 മുതൽ രാവിലെ 7 വരെ 23,176 തീർഥാടകർ ദർശനം നടത്തി. ശനിയാഴ്ച രാത്രി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാൻ 18,600 പേർ ക്യൂവിൽ ഉണ്ടായിരുന്നു. അവരെ നട അടച്ച ശേഷവും പതിനെട്ടാം പടി

ശബരിമല∙ തീർഥാടകരുടെ മഹാ പ്രവാഹത്താൽ സന്നിധാനത്തും പമ്പയിലും ഭക്തജന സാഗരം. എല്ലാ വഴികളും തിങ്ങി നിറഞ്ഞു തീർഥാടകരാണ്. പുലർച്ചെ 3 മുതൽ രാവിലെ 7 വരെ 23,176 തീർഥാടകർ ദർശനം നടത്തി. ശനിയാഴ്ച രാത്രി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാൻ 18,600 പേർ ക്യൂവിൽ ഉണ്ടായിരുന്നു. അവരെ നട അടച്ച ശേഷവും പതിനെട്ടാം പടി കയറാൻ അനുവദിച്ചു. ഇവർ പുലർച്ചേ 3 ന് നട തുറന്നപ്പോൾ വടക്കേ നട വഴി ദർശനത്തിന് എത്തി. അതിനാൽ സോപാനത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഭാര്യ അനിത രമേശ്, മക്കളായ ഡോ. രോഹിത് ചെന്നിത്തല, രമിത്ത് എന്നിവർ ഇരുമുടിക്കെട്ടുമായി മലകയറി കയറി അയ്യപ്പ ദർശനം നടത്തി. കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും മകൻ ഗോകുലും ഇന്നലെ രാത്രി ശബരിമല ദർശനം നടത്തിയിരുന്നു. പമ്പയിലും നിലയ്ക്കലിലും സ്ഥിതി നിയന്ത്രണ വിധേയമാണ്. പാർക്കിങ്ങിൽ അടക്കം പ്രശ്നങ്ങളൊന്നുമില്ലെന്നും സുഗമമായി മല കയറാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.