തിരുവനന്തപുരം∙ ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് വി.ജോയ് ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൻ ജില്ലാ സെക്രട്ടറിയായപ്പോൾ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്പ്രേയും 50,000 രൂപയുമായി മധു കാണാൻ വന്നു. പെട്ടിയെടുത്ത് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും ജോയ് പറ‍ഞ്ഞു. പാരിതോഷികം നൽകി മധു ഉന്നത സ്ഥാനങ്ങൾ നേടിയതായി ചർച്ചയില്‍ വിമർശനം ഉയർന്നിരുന്നു. ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ് മധു പാർട്ടി വിട്ടത്. ഏരിയ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ മധു പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മധുവിനെ സിപിഎം പുറത്താക്കി.

ADVERTISEMENT

മധുവിന്റെ വിഷയത്തിൽ സംസ്ഥാന- ജില്ലാ നേതൃത്വത്തിനു നേരെ രൂക്ഷമായ വിമർശനമാണ് ജില്ലാ സമ്മേളനത്തിൽ ഉണ്ടായത്. മധു കഴക്കൂട്ടം വഴി പോയപ്പോൾ വെറുതെ കസേരയിൽ കയറി ഇരുന്നതല്ലെന്ന് ഒരു പ്രതിനിധി പറഞ്ഞു. ജില്ലാ-സംസ്ഥാന നേതൃത്വമാണ് മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത്. മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയ ഉത്തരവാദിത്തത്തിൽനിന്നു നേതൃത്വത്തിന് ഒഴിഞ്ഞു മാറാനാവില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.

English Summary:

V. Joy Accusations Against Madhu Mullassery: Madhu Mullassery's defection to the BJP is shrouded in controversy. Serious allegations of bribery and misuse of power against the former CPM leader have been made public, leading to widespread criticism of party leadership.